- Advertisement -[the_ad id="14637"]
കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിയുടെ വകുപ്പുകളിൽ തീരുമാനമായി. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ ചുമതലയാണ് കേരളത്തിന്റെ ആദ്യ എൻഡിഎ എംപിക്ക് നൽകിയിരിക്കുന്നത്. സുപ്രധാന വകുപ്പുകളാണ് താരത്തിന് കൈമാറിയത്. ഇന്നലെയാണ് സുരേഷ് ഗോപിയടക്കമുള്ള മന്ത്രിമാർ രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.ഇന്ന് വൈകിട്ടോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായത്. ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി.