ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ 110-ാം ശ്രദ്ധാഘോഷം ഭക്തി സാന്ദ്രമായി.
ആയിരങ്ങളാണ് വറതച്ചന്റെ അനുഗ്രഹം തേടി ദേവാലയത്തിൽ എത്തിയത്. രാവിലെ 6നും 7നും ദിവ്യബലി തുടർന്ന് 10 മണിക്ക് നടന്ന അനുസ്മരണ ബലിക്ക് റവ. ഫാ. ഡേവിസ് പനക്കൽ മുഖ്യകാർമ്മികൻ ആയിരുന്നു. വികാരി റവ. ഫാ. ഷാജി കൊച്ചുപുരക്കൽ ശ്രദ്ധ സദ്യ ആശിർവദിച്ചു. സദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. കുട്ടികൾക്ക് ചോറൂണ് അസി. വികാരി റവ. ഫാ. എഡ് വിൻ അയിനിക്കൽ നിർവഹിച്ചു. യു എ ഇ കോട്ടപ്പടി പ്രവാസി കൂട്ടായ്മ, 6 സമീപ ആശുപത്രികളിൽ നടക്കുന്ന 200 ഡയാലിസിനുള്ള തുകയായ ഒരു ലക്ഷം രൂപ സംഭാവന നൽകി. പബ്ലിസിറ്റി കമ്മിറ്റി തെരുവോരങ്ങളിൽ കഴിയുന്നവർക്ക് പുതപ്പ് നൽകി.
പ്രസ്തുത ചടങ്ങുകൾക്ക് ജനറൽ കൺവീനർ ലിന്റോ ചാക്കോ, കൺവീനർമാരായ ബിജു അന്തിക്കാട്ട്, ജിജോ ജോർജ്, ജോബി വാഴപ്പുള്ളി, പോളി കെ. പി., ലോറൻസ് വാഴപ്പിള്ളി, മാഗി ആൽബർട്ട്, വി സി ബെന്നി, വി കെ ബാബു, എൻ എം കൊച്ചപ്പൻ ട്രസ്റ്റിമാരായ ഡെയ്സൺ പഴുന്നാന, വിൻസെന്റ് എം എഫ്. ജാക്സൺ നീലംകാവിൽ, ട്രസ്റ്റ് സെക്രട്ടറി ജോമോൻ ചുങ്കത്ത്, കർമ്മസമിതി പ്രസിഡന്റ് ജോസഫ് വി കെ., കേന്ദ്ര സമിതി കൺവീനർ ബിജു മുട്ടത്ത്, ഭക്തസംഘടന ഏകോപന സമിതി പ്രസിഡന്റ് ബെന്നി പനക്കൽ, പ്രതിനിധി സഭ സെക്രട്ടറി ബാബു എം. വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.