ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ തൈക്കാട് സോൺ ഓഫീസിനു മുന്നിൽ ബി ജെ പി തൈക്കാട് കമ്മിറ്റി ധർണ്ണ നടത്തി മഴക്കാല ശുചികരണ പ്രവർത്തനങ്ങൾ നടത്തുക, കായൽ കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുക, അഴുക്കുചാൽ പദ്ധതിയിൽ അംഗങ്ങളാവാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുക, കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതു തടയുക, കായലിലെ ചെളി കോരി ആഴം വർദ്ധിപ്പിക്കുക, അഴുക്കുചാൽ പദ്ധതിയുടെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുക, എളവള്ളിയിലെ ഗ്രാമവണ്ടി പാവറട്ടി, പാലുവായ് വഴി ഗുരുവായൂർ യാത്ര സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ധർണ്ണ നടത്തിയത്.
ധർണ്ണയിൽ ബി ജെ പി തൈക്കാട് ഏരിയ ഉപാധ്യക്ഷൻ ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു ബി ജെ പി പാവറട്ടി മണ്ഡലം ജനറൽ സെക്രട്ടറി ബിജു പാലുവായ് ധർണ്ണ ഉൽഘാടനം ചെയ്തു. മണ്ഡലം ഉപാധ്യക്ഷൻ MRവിശ്വൻ മുഖ്യപ്രഭാഷണം നടത്തി, സബിഷ് മുണ്ടന്തറ, സുനിഷ് ഓടാട്ട്, ശരത്ത് ചക്കം കണ്ടം, അനിൽ മതിലിൽ, ഷാജി പി ജെ, മണികണ്ഠൻ ബ്രഹ്മക്കുളം തുടങ്ങിയവർ സംസാരിച്ചു