ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ സുരേഷ് കെയ്റ്റ്, മനോജ് കുമാർ ജെയിൻ എന്നിവരടങ്ങുന്ന ബഞ്ചാണ് അപേക്ഷ തള്ളിയത്. ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയത്. യുഎപിഎ നിയമപ്രകാരം 2022 സെപ്തംബർ 22നാണ് അബൂബക്കറിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ ശക്തമായ തെളിവുകൾ നിലനിൽക്കുന്നുണ്ടെന്ന് എൻഐഎയുടെ അഭിഭാഷകൻ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ പിഎഫ്ഐ പരിശീലന ക്യാമ്പുകൾ അടക്കം പ്രതി സംഘടിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അബൂബക്കറിനെതിരെ നിരവധി കേസുകളുണ്ടെന്നും വിട്ടയച്ചാൽ കേസിനെ ബാധിക്കുമെന്നും കോടതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിക്ക് ആവശ്യമായ ചികിത്സ ജയിലിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.