- Advertisement -[the_ad id="14637"]
ശ്രീനഗർ: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദികളുടെ സ്വത്തുവകകൾ ജമ്മുകശ്മീർ പൊലീസ് കണ്ടുകെട്ടി. ബാരമുള്ള പത്താനിലെ സാമ്പൂർ സ്വദേശി ജലാൽ ദിനി, കമാൽകോട്ട് സ്വദേശി മുഹമ്മദ് സാക്കി എന്നിവരുടെ വസ്തുവകകളാണ് പിടിച്ചെടുത്തത്.
ഈ രണ്ട് ഭീകരരും പാകിസ്താൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സർക്കാരിലേക്ക് കണ്ടുകെട്ടിയ സ്വത്തുക്കൾക്ക് ലക്ഷങ്ങൾ വിലമതിക്കുമെന്ന് പൊലീസ് അറിയിച്ചു. ഉറി സബ് ജഡ്ജിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. ഇന്ത്യൻ ആയുധ നിയമം, ടാഡ ആക്ട് എന്നിവ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവരുടെ പേരിലുള്ള വസ്തുവകകൾ തിരിച്ചറിഞ്ഞത്.