ഗുരുവായൂർ: കഴിഞ്ഞ ദിവസം അരങ്ങിനോടു് വിട പറഞ്ഞ നാടകാചാര്യൻ വിക്രമൻ നായർക്ക് നാടക ദിനത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.
തിരുവെങ്കിടാചലപതി ക്ഷേത്രപരിസരത്ത് ചേർന്ന അനുസ്മരണ സദസ്സ് നാടകനടനും, സാമൂഹ്യ പ്രവർത്തകനും, പാനയോഗം പ്രസിഡണ്ടുമായ ശശി വാറണാട്ട് ഉദ്ഘാടനം ചെയ്തു. വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശ് അദ്ധ്യക്ഷനായി. ബാലൻ വാറനാട്ട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ആറരപ്പതിറ്റാണ്ടതിലധികം നാടക വേദികൾക്കായി ജീവിതം സമർപ്പിച്ച സമകാലീന സിനിമാ – സീരിയൽ രംഗത്തും പ്രതിഭാ വിലാസം തെളിയിച്ച അതുല്യ അഭിനയ ആചാര്യൻ കൂടിയായ വിക്രമൻ നായർ ഇന്നലകളിലെ നാടകപ്രേമികളുടെ ഹരവും, ആവേശവും ആത്മമിത്രവുമായിരുന്നെന്ന് യോഗത്തിൽ അനുസ്മരണഭാഷണത്തിൽ അനുസ്മരിച്ചു.
മലയാള ചലച്ചിത്ര രംഗത്തെ ഫലിത അംബാസിഡറും, പ്രദേശത്തെ കലാകാര മിത്രവുമായിരുന്ന, പൊതു പ്രവർത്തകൻ കൂടിയായ ഇന്നസെൻ്റിൻ്റെ അകാല നിര്യാണത്തിലും യോഗം അനുശോചിച്ചു.
ഉണ്ണികൃഷ്ണൻ എടവന, മാധവൻ പൈക്കാട്ട്, ഷൺമുഖൻ തെച്ചിയിൽ, പ്രീത എടവന, ഇ.ദേവീദാസൻ, മുരളി അകമ്പടി, പ്രഭാകരൻ മൂത്തേടത്ത്, രാജു കോക്കൂർ, ഹരീഷ് മമ്മിയൂർ ,മോഹനൻ കുന്നത്തൂർ, ശ്യാമളൻ ഗുരുവായൂർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി