അറേ ബ്യൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് മയോണൈസ് ഇല്ലാതെ പറ്റില്ല. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന മയോണൈസ് അത്ര സുരക്ഷിതവുമല്ല. ഒരു മിനിറ്റിനുള്ളിൽ വീട്ടിൽ മയോണൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
മുട്ട- 1
വെളുത്തുള്ളി-1/4
ഉപ്പ്- 3 pinch
പഞ്ചസാര-2 pinch
കുരുമുളക് പൊടി- 1 pinch
വിനാഗിരി- 3/4 ടേബിൾ സ്പൂൺ
സൺഫ്‌ളവർ ഓയിൽ- 1/2 കപ്പ് (100 ml)
ബട്ടർ- 1 ടീസ്പൂൺ
മിക്‌സർ ജാറിൽ മുട്ട, ഉപ്പ്, പഞ്ചസാര, കുരുമുളക് പൊടി, വിനാഗിരി, വെളുത്തുള്ളി എന്നിവ ഇട്ടുകൊടുത്ത് ചെറുതായി 10 സെക്കന്റ് അടിച്ച് കൊടുക്കുക. വിനാഗിരിക്ക് പകരമായി നാരങ്ങ നീരാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ട് മുട്ടയുടെ വെള്ളചേർക്കാൻ ശ്രദ്ധിക്കണം.
ശേഷം സൺഫ്‌ളവർ ഓയിൽ ചേർത്ത് ഹൈസ്പീഡിൽ അരച്ചെടുക്കുക. തുടർന്ന് ഒരു ടീസ്പൂൺ ബട്ടർ കൂടെ ചേർത്ത് 10 സെക്കന്റിൽ അടിച്ചെടുക്കുക.വളരെ എളുപ്പത്തിൽ കടയിൽ നിന്ന് സാധനങ്ങൾ മേടിക്കാതെ വീട്ടിൽ തന്നെ സ്വാദിഷ്ടമായ മയോണൈസ് തയാറാക്കി എടുക്കാൻ ഇതിലൂടെ സാധിക്കും.