the digital signature of the temple city

വീർ സവർക്കർ, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവർണ അദ്ധ്യായം; വിപ്ലവങ്ങളുടെ രാജകുമാരന്റെ 141-ാം ജന്മദിനം

- Advertisement -[the_ad id="14637"]

ഭാ രതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിറയൗവ്വനമാണ് വിനായക് ദാമോദർ സവർക്കർ എന്ന വീർ സവർക്കർ. ഇന്ന് വീർ സവർക്കറിന്റെ 141-ാം ജന്മവാർഷിക ദിനം.1883 മെയ് 28ന് ജനിച്ച അദ്ദേഹം ഇന്ത്യൻ ദേശീയതയെ ആഴത്തിൽ വേരോടിച്ച മഹാത്മക്കാളിൽ പ്രധാനിയാണ്. സുശക്തമായ ഭാരതത്തിന് വേണ്ടി സന്ധിയില്ലാതെ പോരാടിയ വീര സവർക്കറെ ധീരതയുടെയും ദേശസ്‌നേഹത്തിന്റെയും അവതാരമായാണ് വിലയിരുത്തപ്പെടുന്നത്. ആൻഡമാനിലെ ‌സെല്ലുലാർ ജയിലിൽ ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്ന് കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ സവർക്കറെ ഏറ്റവും അധികം അപമാനിച്ചത് സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികളാണ്. ഗാന്ധിവധവുമായി ബന്ധപ്പെടുത്തി തളർത്താൻ ശ്രമിച്ചെങ്കിലും കോടതി സവർക്കറെ വെറുതെ വിട്ടു. ഹിന്ദുത്വമാണ് ഭാരതത്തിന്റെ ദേശീയത എന്ന് ഉദ്‌ഘോഷിച്ച സവർക്കർ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പാരമ്പര്യവും നെഞ്ചിലേറ്റി അധികാരത്തിലേറിയവരുടെ കണ്ണിലെ കരടായി മാറി.

സ്വാതന്ത്ര്യ സമരത്തിലെ ധീര വിപ്ലവകാരികളുടെ തലത്തൊട്ടപ്പനായ സവർക്കറെ ചരിത്രത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ വലിയ ശ്രമമാണ് ഇക്കാലത്തോളം നടന്നത്. ദേശീയതയെ അതിന്റെ സത്തയെ ഹൃദയത്തോടെ ചേർത്തു പിടിച്ച സവർക്കറുടെ ശേഷിപ്പുകൾ കോൺ​ഗ്രസ് ആഖ്യാനങ്ങൾക്ക് വിരുദ്ധമാകുമെന്ന് തിരിച്ചറിഞ്ഞതോടെ സവർക്കറെ തമസ്കരിക്കാനുള്ള ശ്രമം കോൺ​ഗ്രസ് ആരംഭിച്ചു. വാജ്‌പേയ് സർക്കാർ ആൻഡമാനിൽ സ്ഥാപിച്ചിരുന്ന സുവർണഫലകം 2004-ൽ യുപിഎ സർക്കാർ എടുത്ത് മാറ്റി. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മണിശങ്കർ അയ്യരായിരുന്നു ഈ നീക്കത്തിന് പിന്നിൽ. പാർലമെന്റ് നടപടികൾ തടസപ്പെടുത്തി പ്രതിപക്ഷം പ്രതിഷേധിച്ചുവെങ്കിലും ആ ധീരദേശാഭിമാനിയുടെ സ്മരണകളെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് മൻമോഹൻ സിംഗ് സർക്കാർ പിൻവാങ്ങിയില്ല. പോർട്ട് ബ്ലേയർ വിമാനത്താവളത്തിന് സവർക്കറുടെ പേര് നൽകിയ നടപടി റദ്ദാക്കാനും യുപിഎ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ജനഹൃദയങ്ങളിൽ ഇടം നേടിയ അദ്ദേഹത്തെ അത്രയെളുപ്പം ഇല്ലാതാക്കൻ സാധിക്കുമായിരുന്നില്ല.

അതേസമയം 2014ന് ശേഷം വിഡി സർവക്കറിന്റെ ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്ന സർക്കാരാണ് അധികാരത്തിലേറിയത്. കഴിഞ്ഞ വർഷം സവർക്കർ ജയന്തിയിലാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്. ജന്മവാർഷികമായ ഇന്ന് നാസിക്കിലുൾപ്പെടെ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts