ഐപി എൽ വേദിയിൽ അർജന്റീനയുടെ ലോകകപ്പ് കിരീടനേട്ടം പുനരാവിഷ്‌കരിച്ച് ശ്രേയസ് അയ്യരും കൊൽക്കത്ത താരങ്ങളും. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നടത്തിയ അതേ ആഘോഷമാണ് ശ്രേയസ്സും നടത്തിയത്. താരം റിങ്കു സിംഗിന് ട്രോഫി നൽകികൊണ്ടാണ് ആഘോഷത്തിന് തുടക്കമിട്ടത്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ കയ്യിൽ നിന്നാണ് അയ്യർ ഐപിഎൽ ട്രോഫി ഏറ്റുവാങ്ങിയത്.
Shreyas Iyer paid homage to Lionel Messi by recreating his celebration of lifting the World Cup trophy.#ShahRukhKhan #KKRvsSRHFinal #IPL2024 #IPL2O24Final #KKRvsSRH #bhaskarhindi #iplcricket2024 #HardikPandya #KavyaMaran #T20WorldCup #bcci @KKRiders #cricketlovers pic.twitter.com/kahZ2P3bIt
— Dainik Bhaskar (@dbnagpur) May 27, 2024
“>
ശ്രേയസ്സിന്റെ ക്യാപ്റ്റൻസിയിൽ കൊൽക്കത്തയുടെ ആദ്യ കിരീടനേട്ടമാണിത്. മുമ്പ് 2012, 2014 വർഷങ്ങളിലായിരുന്നു കിരീടം നേടിയത്. ഹൈദരാബാദിനെതിരെ 8 വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം. വിജയത്തിന് ശേഷം ആരാധകർക്കും കെകെആർ ടീമിനും നന്ദി പറയാൻ നായകൻ മറന്നില്ല. ‘എന്റെ മുഴുവൻ കെകെആർ കുടുംബത്തിനും നന്ദി. ഈ നിമിഷത്തിന് വേണ്ടി നമ്മൾ അക്ഷീണം പ്രയത്നിച്ചു. നമ്മൾ പരസ്പരം മത്സരിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്തു. എല്ലാം കിരീടം നേടാനായിരുന്നു. ടീം ഉടമകൾ, മാനേജ്മെന്റ്, കോച്ചിംഗ് സ്റ്റാഫ്, ടീമംഗങ്ങൾ, ആരാധകർ എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു.’ ശ്രേയസ് എക്സിൽ കുറിച്ചു.
Shreyas Iyer does Messi celebration with the IPL Trophy before giving it to Rinku Singh pic.twitter.com/7GjjY6K3TE
— ICT Fan (@Delphy06) May 26, 2024
“>
സീസണിന്റെ തുടക്കം മുതൽ കാഴ്ചവച്ച സ്ഥിരതയാർന്ന പ്രകടനം ചെപ്പോക്കിലും കെകെആർ ആവർത്തിക്കുകയായിരുന്നു.