ചെപ്പോ ക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം കിരീടം നേടിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ് സ്‌കോർ ബോർഡ്. വനിതാ പ്രീമിയർ ലീഗിലെ തനിയാവർത്തനമാണ് ഇന്നലെ ചെപ്പോക്കിലും സംഭവിച്ചത്. ഐപിഎല്ലിൽ എസ്ആർഎച്ചിനെ കൊൽക്കത്ത കീഴടക്കിയത് 8 വിക്കറ്റിനാണെങ്കിൽ ഡബ്യൂപിഎല്ലിൽ ബെംഗളൂരു ഡൽഹിക്കെതിരെ ജയിച്ചതും എട്ട് വിക്കറ്റിനാണ്. ഐപിഎല്ലിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.3 ഓവറിൽ വെറും 113 റൺസെടുത്ത് ഓൾഔട്ടായി. ഡബ്ല്യുപിഎല്ലിൽ ആദ്യം ബാറ്റുചെയ്ത ഡിസി 18.3 ഓവറിൽ 113 റൺസെടുത്ത് ഓൾഔട്ടായി.
ഹൈദരാബാദിനെ നയിച്ചത് ഓസ്ട്രേലിയൻ താരമായ പാറ്റ് കമ്മിൻസാണെങ്കിൽ കൊൽക്കത്തയുടെ നായകൻ മലയാളി കൂടിയായ ശ്രേയസ് അയ്യരാണ്. വനിതാ ഐപിഎല്ലിലും ഓസീസ്- ഇന്ത്യൻ താരങ്ങളായിരുന്നു നായക സ്ഥാനത്ത്. ഡിസിയെ ഓസീസ് താരം മെഗ് ലാന്നിംഗും ആർസിബിയെ സ്മൃതി മന്ദാനയും നയിച്ചു.
ടോസ് നേടിയ ലാന്നിംഗ്, കമ്മിൻസിനെ പോലെ ബാറ്റിംഗ് തിരഞ്ഞെടുത്തു. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത ജയിച്ചത് പോലെ ആർസിബിയും ജയിച്ചു. ഇരു ടൂർണമെന്റുകളിലും വിജയിപ്പിച്ച ടീമിനെ നയിച്ചത് ഇന്ത്യൻ താരങ്ങളാണ്. If you don’t believe in coincidence, see this ???? What a coincidence this year?? എന്നീ അടിക്കുറിപ്പുകളോടെയാണ് ആരാധകർ പോസ്റ്റ് പങ്കുവയ്‌ക്കുന്നത്.
If you don’t believe in coincidence, see this
What a coincidence this year#wpl2024 #ipl2024 #KKRvsSRH pic.twitter.com/MqCzdfz5M1
— Niruban (@get2niruban) May 27, 2024
“>