മുംബൈയിലെ വോർലി ഏരിയയിലെ രണ്ട് ഫ്ലാറ്റുകൾ വിറ്റത് 170 കോടി രൂപയ്‌ക്ക്. വെൽത്ത് മാനേജ്‌മെൻ്റ് 360 വൺ സ്ഥാപകനും സിഇഒയുമായ കരൺ ഭഗതാണ് ഞെട്ടിക്കുന്ന ഭീമൻ തുക കൊടുത്ത് ഫ്ലാറ്റ് സ്വന്തമാക്കിയത്.
.ഡോ. ആനി ബസൻ്റ് റോഡിൽ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന അപ്പാർട്ടുമെൻ്റിന്
12,900 ചതുരശ്ര അടി വിസ്തൃതിർണ്ണമുണ്ട്. അപ്പാർട്ടുമെൻ്റുകൾക്കൊപ്പം എട്ട് കാർ പാർക്കിംഗ് സ്ലോട്ടുകളും കരണിന് ലഭിക്കും.
രാജ്യത്ത് ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ചെലവേറിയ റിയൽ എസ്റ്റേറ്റ് ഇടപാടാണ് ഇതെന്നാണ് വിവരം. ചതുരശ്ര അടിക്ക് ഏകദേശം 1.31 ലക്ഷം രൂപ എന്ന നിരക്കിലായിരുന്നു വിൽപ്പന. ഇടപാടിനായി 6.44 കോടിയിലധികം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി
കരൺ അടച്ചതായി രേഖകൾ പറയുന്നു.
2008-ലാണ് കരൺ ഭഗത് സഹപ്രവർത്തകർക്കൊപ്പം 360 ONE സ്ഥാപിച്ചത്. ഐഐഎഫ്എൽ വെൽത്ത് ആൻഡ് അസറ്റ് മാനേജ്‌മെൻ്റ് എന്നായിരുന്നു നേരത്തെ ഇത് അറിയപ്പെട്ടിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ സമ്പത്ത്, അസറ്റ് മാനേജ്മെൻ്റ് സ്ഥാപനങ്ങളിലൊന്നാണ് ഇത്. 56.3 ബില്യൺ ഡോളറിന്റെ ആസ്തിയാണ് സ്ഥാപനം കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ ഏകദേശം 7,200 സമ്പന്ന കുടുംബങ്ങൾ കമ്പനിയിൽ ഉപഭോക്താക്കളാണ്.
എന്നാൽ ഇടപാട് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ കരൺ വിസമ്മതിച്ചു, . രണ്ട് ടവറുകൾ അടങ്ങുന്ന പദ്ധതിയാണ് കരണിന്റെ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്ന ത്രീ സിക്സ്റ്റി വെസ്റ്റ്. ഒന്നിൽ ആഢംബര ഹോട്ടലാണ് പ്രവർത്തിക്കുന്നത്.