the digital signature of the temple city

മാറ്റത്തിന്റെ വഴിയേ ജമ്മുകശ്മീർ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് ഉയർന്ന പോളിംഗ്; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

- Advertisement -[the_ad id="14637"]

ന്യൂഡൽഹി : ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 35 വർഷത്തിനിടെ ഏറ്റവും ഉയർന്ന പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

” ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് നൽകിയ എന്റെ എല്ലാ സഹോദരി-സഹോരങ്ങൾക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ ആവേശകരമായ പങ്കാളിത്തം ജനാധിപത്യം ഉയർത്തിപ്പിടിക്കുന്നതിന്റെ തെളിവാണ്.”- പ്രധാനമന്ത്രി കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ജമ്മുകശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. 54.3 ശതമാനമായിരുന്നു പോളിംഗ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 14.3 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ വർഷങ്ങളെക്കാൾ മികച്ച പോളിംഗാണ് മണ്ഡലത്തിൽ നടന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2 വനിതകൾ ഉൾപ്പെടെ 20 സ്ഥാനാർത്ഥികളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിൽ നിന്ന് മത്സരിച്ചത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts