ബെംഗളൂരു: കർണ്ണാടകയിൽ 24 മണിക്കൂറിനുള്ളിൽ 51 പേരുടെ ജീവൻ നഷ്ടമായി. ഇത് സമീപ കാലത്ത് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കുകളിൽ ഒന്നാണ്.
ഞായറാഴ്ച രാവിലെ ഹാസൻ ജില്ലയിലുണ്ടായ ആറു പേർ മരിച്ച ഒരു റോഡപകടത്തെ പരാമർശിച്ച്, സംസ്ഥാന അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ട്രാഫിക് & റോഡ് സേഫ്റ്റി) അലോക് കുമാർ ഞായറാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തതാണ് ഈ കണക്ക് , “കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, റോഡപകടങ്ങളിൽ 51 ജീവനുകൾ നഷ്ടപ്പെട്ടു, ഇത് സമീപ ഭൂതകാലത്തെ ഏറ്റവും ഉയർന്ന മരണസംഖ്യകളിലൊന്നാണ്.. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് ഇവയിൽ പലതിനും കാരണം. റോഡ് സുരക്ഷയ്‌ക്ക് എല്ലാ സ്റ്റേക്ക്ഹോൾഡേഴ്‌സിൽ നിന്നും ഉത്തരവാദിത്തമുള്ള പെരുമാറ്റം ആവശ്യമാണ്.” അദ്ദേഹം പറഞ്ഞു.
6 persons killed in Hassan car accident
In last 24 hrs 51 lives lost in road accidents , one of the highest toll in recent past
Many of these caused due to rash & reckless driving
“#Roadsafety needs responsible behaviour from all the stakeholders” pic.twitter.com/JHYy1vC3CJ
— alok kumar (@alokkumar6994) May 26, 2024
കർണാടകയിൽ അടുത്തിടെ റോഡപകട മരണങ്ങളിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. 2023-ൽ, സംസ്ഥാനത്തുടനീളമുള്ള റോഡപകടങ്ങളിൽ പ്രതിദിനം ശരാശരി 34 പേർ മരിച്ചു. വാരാന്ത്യങ്ങളിലാണ് കൂടുതൽ അപകടങ്ങളും റിപ്പോർട്ട് ചെയ്തത്.