ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭാഗവതാചാര്യൻ ഗുരു ഗുരുവായൂർ പ്രഭാകർജിയുടെ നേതൃത്ത്വത്തിൽ നടത്തിവരുന്ന ശ്രീമദ് ഭഗവദ് ഗീത പഠനത്തിന്റെ ഭാഗമായി ഗുരുവായൂർ രുഗ്മണി റീജൻസിയിൽ വെച്ചു നടത്തിയ സത്സംഗം മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു.
ആദ്ധ്യാത്മിക പഠനകേന്ദ്രം ചെയർമാൻ ഐ.പി.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സത്സംഗത്തിൽ പൈതൃകം കോർഡിനേറ്റർ, അഡ്വ. രവി ചങ്കത്ത് , സെക്രട്ടറി മധു കെ. നായർ , ട്രഷറർ . കെ.കെ ശ്രീനിവാസൻ , തുടങ്ങിയവർ സംബന്ധിച്ചു.
പഠിതാക്കൾക്കായി നടത്തിയ ചോദ്യോത്തരപരിപാടിയിൽ വിജയിച്ചവർക്ക് ഗുരു പ്രഭാകർജി സമ്മാനങ്ങൾ വിതരണം ചെയ്തു. സത്സംഗത്തിന് പങ്കെടുത്തവരെ കൺവീനർ കെ. ജി.സുബ്രഹ്മണ്യൻ സ്വാഗതം ചെയ്യുകയും, ട്രഷറർ ഇന്ദിരാ മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി. പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗുരു പ്രഭാകർ ജി യുടെ നേതൃത്ത്വത്തിൽ ആരംഭിയ്ക്കുന്ന ഭാഗവത ഏകാഹ മധുര യജ്ഞം ഏപ്രിൽ മുതൽ ആരംഭിയ്ക്കുന്നതാണ്.
ഒരു ദിവസം മുഴുവൻ നീണ്ടു നിലക്കുന്ന ഭാഗവത ഏകാഹ മധുരം നടത്തുവാൻ താല്പര്യമുള്ളവർ ആദ്ധ്യാത്മിക പഠനകേന്ദ്രം ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്