ഗുരുവായൂർ സ്പോർട്സ് അക്കാദമി ഫുട്ബോൾ ടീം സെലക്ഷൻ നടത്തുന്നു.

➤ ALSO READ

ഗുരുവായൂർ: 2023 – 2024 സീസണിൽ കളിക്കാനുള്ള ആൺക്കുട്ടികളെയും പെൺകുട്ടികളുടേയും ഫുട്ബോൾ ടീമിലേക്ക് കഴിവുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷൻ ട്രയൽസ് നടത്തുന്നു.

അണ്ടർ10, അണ്ടർ 12, അണ്ടർ 13, അണ്ടർ 15, അണ്ടർ – 17 ടീമിലേക്കാണ് സെലക്ഷൻ നടത്തുന്നത്. കഴിവുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകും . 2016, 2015,2014 , 2013, 2012, 2011, 2010, 2009,2008, 2007, 2006, എന്നീ വർഷങ്ങളിൽ ജനിച്ചവർക്ക് പങ്കെടുക്കാം..
ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, എന്നിവയുടെ കളർ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും കൈവശം ഉണ്ടാകണം.

2023 ഏപ്രിൽ 1 ന് ശനി ഉച്ചതിരിഞ്ഞ് 3 മണിക്ക് അണ്ടർ 15, അണ്ടർ 13, അണ്ടർ – 11, അണ്ടർ 9 എന്നീ ടീമുകൾക്കും ഗുരുവായൂർ മുതുവട്ടൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് സെലക്ഷൻ നടക്കും. 2009 മുതൽ 2016 വരെ വർഷങ്ങളിൽ ജനിച്ചവർക്ക് പങ്കെടുക്കാം.

2008, 2007 , 2006 വർഷങ്ങളിൽ ജനിച്ച അണ്ടർ 17 ടീമിലെ കുട്ടികൾക്ക് ഏപ്രിൽ 2 ന് ഞായർ 3 മണിക്കായിരിക്കും സെലക്ഷൻ നടത്തുക. കൂടാതെ – 2009 മുതൽ 2016 വരെയുളള കൊല്ലങ്ങളിൽ ജനിച്ച ഏതൊരു കുട്ടിക്കും സോക്കർ അക്കാദമിയിൽ ചേരാൻ അവസരം നൽകും. അവർക്ക് നിബന്ധനകൾ ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9539512589 , 8848215588

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts