the digital signature of the temple city

ആലേഖ് 24; ബഹ്റൈനിലെ ഏറ്റവും വലിയ ഇന്റർ സ്‌കൂൾ പെയിന്റിംഗ് മത്സരത്തിന് ഒരുങ്ങി ഇന്ത്യൻ സ്‌കൂൾ

- Advertisement -[the_ad id="14637"]

മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ചിത്രരചനാ മത്സരങ്ങളിലൊന്നായ ആലേഖ് 24 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഇന്ത്യൻ സ്‌കൂൾ അധികൃതർ. ജൂൺ 14 വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിലാണ് പ്രഥമ ആലേഖ് 24 നടക്കുക.

ബഹ്റൈനിലുടനീളമുള്ള സ്‌കൂളുകളിൽ നിന്ന് 5 മുതൽ 18 വയസ്സുവരെയുള്ള പ്രായപരിധിയിലെ വിഭാഗങ്ങൾ പങ്കെടുക്കും. മത്സരത്തിനുള്ള രജിസ്ട്രേഷൻ സൗജന്യമാണെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

സർഗ്ഗാത്മക കലകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയിലെ സുപ്രധാന നാഴികക്കല്ലാണ് മത്സരമെന്ന് അധികൃതർ പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള കലാകാരന്മാർക്ക് അവരുടെ കഴിവും സർഗ്ഗാത്മകതയും കലയോടുള്ള അഭിനിവേശവും പ്രകടിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ വാർഷിക ആഘോഷമായി ആലേഖ് നടത്താനാണ് പദ്ധതി.

ഗ്രൂപ്പ് പെയിന്റിങ് മത്സരം ‘ഹാർമണി’ ആലേഖിന്റെ പ്രത്യേകതയാണ്. രജിസ്‌ട്രേഷനും ബ്രീഫിംഗ് സെഷനുകളുമായി അന്ന് മത്സരം ആരംഭിക്കും, തുടർന്ന് ഓരോ പ്രായക്കാർക്കും നിയുക്ത ഡ്രോയിംഗ്, പെയിന്റിങ് സെഷനുകൾ നടക്കും. അതേദിവസം അവാർഡ്ദാന ചടങ്ങിൽ ഫലങ്ങൾ പ്രഖ്യാപിക്കും. സ്‌കൂൾ മേളയിൽ തിരഞ്ഞെടുത്ത പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കും.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ ബോണി ജോസഫ്,മിഥുൻ മോഹൻ,ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 39152628, 39804126,36111670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. എൻട്രികൾ isbart@indianschool.bh എന്ന ഇമെയിലിലേക്ക് അയക്കാം. രജിസ്‌ട്രേഷന്റെ അവസാന ദിവസം ജൂൺ 7 ആയിരിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts