ഗുരുവായൂർ: ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ നാൽപ്പത്തിയേഴാം വാർഷികം വിവിധ പരിപാടികളോടെ മാർച്ച് 29 ബുധനാഴ്ച ആഘോഷിക്കും.
മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ വാദ്യകലാ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന അഷ്ടപദി, നാഗസ്വര കച്ചേരി, കൊമ്പ്പറ്റ് എന്നിവയുണ്ടാകും. രാവിലെ 10 ന് ക്ഷേത്ര കലാ സെമിനാർ .കലയും കലാകാരനും സമൂഹവും ആണ് വിഷയം. ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.എൻ.പി വിജയകൃഷ്ണൻ, കലാമണ്ഡലം ബലരാമൻ എന്നിവർ സെമിനാറിൽ പങ്കെടുക്കും. ഉച്ച തിരിഞ്ഞ് 3 മുതൽ പഞ്ചവാദ്യം .
വൈകുന്നേരം 5 മണിക്ക് സാംസ്കാരിക സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങിൽഅധ്യക്ഷനാകും. ഡോ. നന്ദിനി വർമ്മ മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന സ്കൂൾ കലോൽസവത്തിൻ എ ഗ്രേഡ് നേടിയ വാദ്യകലാ വിദ്യാലയം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.