the digital signature of the temple city

ഡൽഹിയിൽ ഏഴു കുരുന്നുകൾ വെന്തുമരിച്ച സംഭവം; ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

- Advertisement -[the_ad id="14637"]

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ . ന്യൂ ബോൺ കെയർ ഹോസ്പിറ്റൽ ഉടമ ഡോക്ടർ നവീൻ ഖിച്ചി, ഡോക്ടർ ആകാശ് എന്നിവരാണ് അറസ്റ്റിലായത്. നവീൻ ന​ഗരത്തിൽ മറ്റു ആശുപത്രികളും നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ചു കുട്ടികളാണ് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

ശനിയാഴ്ച അർദ്ധരാത്രിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് സമീപത്തുണ്ടായിരുന്ന ഓക്സിജൻ പ്ലാൻ്റിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് ആശുപത്രിക്ക് തീപിടിച്ചത്. വൈദ്യുത വയറുകൾ നിറഞ്ഞ ഇടുങ്ങിയ പാതയിൽ രക്ഷാപ്രവർത്തനം കടുപ്പമേറിയതാണെന്ന് ഫയർഫോഴ്സ് അം​ഗം പറഞ്ഞു.

നിരവധിയാളുകൾ അപകട സ്ഥലത്ത് എത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താതെ വീഡിയോ പകർത്താനായിരുന്നു തിടുക്കം കാട്ടിയതെന്നും അ​ദ്ദേഹം പറഞ്ഞു. കൂടാതെ വെള്ളത്തിന്റെ ദൗർലഭ്യതയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഉടമയ്‌ക്കെതിരെ വിവേക് ​​വിഹാർ പൊലീസ് ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ സ്വകാര്യ സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവൃത്തി), 304 എ (അശ്രദ്ധ മൂലം മരണത്തിന് കാരണമാകൽ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. 2021 ൽ ഈ ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് കേസെടുത്തിട്ടുമുണ്ട്.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts