ഗ്രീസിൽ നടന്ന ദീർഘദൂര മാരത്തണിനിടെ പാകിസ്താൻ പതാക വീശിയ അത്ലറ്റും ടിവി അവതാരകയുമായ യുവതി അറസ്റ്റിൽ. പാകിസ്താൻ സ്വദേശിനിയായ മോന ഖാനാണ് ഗ്രീസിൽ അറസ്റ്റിലായത്. പരിശീലകൻ യൂസുഫ് ആണ് യുവതി പിടിയിലായ വിവരം അറിയിച്ചത്. പാകിസ്താൻ പതാവ വീശിയതിന് ഗ്രീസ് പൊലീസ് തന്നോട് മോശമായി പെരുമാറിയെന്നും തന്നെ മാരത്തണിൽ നിന്ന് പുറത്താക്കിയെന്നും അവതാരക പറഞ്ഞതായി പരിശീലകൻ പറഞ്ഞു.
മകനൊപ്പമാണ് മോന ഖാൻ ഗ്രീസിലെത്തിയത്. മാരത്തണിൽ പങ്കെടുക്കാൻ അവർ ഏതൻസിൽ തുടരുകയായിരുന്നു. ഇവരുടെ ഫോണും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാകിസ്താൻ എംബസി ഗ്രീസിലെ അധികൃതരുമായി ഇവരുടെ മോചനത്തിനായി ബന്ധപ്പെടുന്നുണ്ട്.പാകിസ്താൻ ഗവൺമെൻ്റ് ഉടനെ ഇവരുടെ പ്രശ്നത്തിൽ ഇടപെടണമെന്ന് പരിശീലകൻ യുസുഫ് പറഞ്ഞു. അതേസമയം ഇവരെ പിന്നീട് റിലീസ് ചെയ്തെന്ന അഭ്യൂഹങ്ങളും ഇന്ന് പുറത്തുവന്നു.