കാബൂൾ: അഫ്ഗാനിൽ ശൈശവ വിവാഹങ്ങൾ 25 ശതമാനം വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും താലിബാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് കുട്ടികൾക്കിടയിലെ വിവാഹം വർദ്ധിച്ചത്.
പ്രായപൂർത്തിയാകാത്തവരിലുള്ള പ്രസവത്തിൽ 45 ശതമാനമാണ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം മാതൃമരണ നിരക്ക് 50 ശതമാനം ഉയർന്നതായിം യുഎൻ എജൻസികൾ വ്യക്തമാക്കി. നിലവിൽ, 82 ശതമാനം അഫ്ഗാൻ സ്ത്രീകളും സ്വന്തം മാനസികാരോഗ്യം മോശമാണെന്ന് കരുതുന്നു. ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്കുള്ള ലോകത്തിലെ ഒരേയൊരു രാഷ്‌ട്രമാണ് അഫ്ഗാനിസ്ഥാൻ .
അഫ്ഗാനിസ്ഥാന്റെ തത്വങ്ങൾക്കും സിവിൽ നിയമങ്ങൾക്കും വിരുദ്ധമായി കുടുംബങ്ങൾ 16 വയസ്സുള്ള കുട്ടികളുടെ വിവാഹം നടത്തുകയാണെന്ന് സ്ത്രീകളുടെ അവകാശ പ്രവർത്തകയായ സോരായ പൈകാൻ പറഞ്ഞു. സ്കൂളിലോ കോളേജിലോ പോകാൻ സാധിക്കാത്ത പെൺകുട്ടികൾ വിട്ടിനുള്ളിലാണ്. ഇതാണ് നേരത്തെ വിവാഹം കഴിപ്പിക്കാൻ കാരണം, അവർ വ്യക്തമാക്കി.