- Advertisement -[the_ad id="14637"]
കണ്ണൂർ : പഴയങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഹൈസ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. പിലാത്തറ സ്വദേശി കെ. ജുനൈദിനെയാണ് (34) അറസ്റ്റ് ചെയ്തത്. ബസ് യാത്രയ്‌ക്കിടെയാണ് ഇയാൾ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.