കൊല്ലം പ്രവാസി അസോസിയേഷന്റെ സൽമാബാദ് ഏരിയ സമ്മേളനം നടന്നു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന സമ്മേളനത്തിൽ ഏരിയ വൈസ് പ്രസിഡന്റ് തസീബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കോഓർഡിനേറ്റർ സലീം തയ്യിൽ ഉത്ഘാടനം ചെയ്തു. കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനപ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു.
കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി ജോസ് മങ്ങാട് അവതരിപ്പിച്ചു. അംഗങ്ങൾ നിർദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോർട്ടും സമ്മേളനം പാസാക്കി. സെക്രട്ടറിയേറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ, സന്തോഷ് കാവനാട് , അനോജ് മാസ്റ്റർ, ബിനു കുണ്ടറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടന്നു. ഏരിയ കോർഡിനേറ്റർ രജീഷ് പട്ടഴി വരണാധികാരിയായി. പുതിയ ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കാവനാട് നടത്തി.
പ്രസിഡന്റ് രാമൻ തുളസി, സെക്രട്ടറി അരുൺ ബി. പിള്ള , ട്രഷറർ അനൂപ് യു.എസ് , വൈസ് പ്രസിഡന്റ് തസീബ് ഖാൻ, ജോ. സെക്രട്ടറി അബ്ദുൾ സലീം എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. ഏരിയ കമ്മിറ്റിയിൽ നിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ലിനീഷ് പി. ആചാരിയെയും, ജോസ് മങ്ങാടിനെയും തിരഞ്ഞെടുത്തു. നിയുക്ത ട്രഷറർ അനൂപ് യു.എസിന്റെ നന്ദിയോടെ സമ്മേളന നടപടികൾ അവസാനിച്ചു.
സമ്മേളനത്തോട് അനുബന്ധിച്ച് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.