തൃശൂർ: രാമവർമ്മ പുരത്ത പൊലീസ് അക്കാദമിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക്
നേരെ ലൈംഗികാതിക്രമം. ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു അതിക്രമം. സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടര്‍ക്ക് പരാതി രേഖാമൂലം പരാതി നല്‍കി.
ഓഫീസർ കമാൻഡഡ് പ്രേമൻ കടന്നപ്പള്ളിക്കെതിരെയാണ് യുവതിയുടെ ആരോപണം. ഈ മാസം 17-നാണ് ഉദ്യോഗസ്ഥനില്‍നിന്ന് ആദ്യമായി അതിക്രമം നേരിട്ടത്. ചില രേഖകള്‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ വച്ച് കടന്നുപിടിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തു. അവിടെ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യയുവതി നൽകിയ പരാതിയിൽ പറയുന്നു. രണ്ട് ദിവസനത്തിന് സമാനരീതിയിൽ ദുരനുഭവമുണ്യാതായും യുവതി പറയുന്നു.
പ്രേമൻ കടന്നപ്പള്ളിക്കെതിരെ ജോലിയിൽ നിന്ന് മാറ്റി നിർത്തണെമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. മാനസികമായി ഏറെ പ്രയാസത്തിലാണെന്നും സ്ഥലമാറ്റം നൽകണമെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.