മിമിക്രിയിലൂടെ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ പേരാണ് നാദിര്‍ഷയുടേത് . എന്നാൽ ഇത്ര സിനിമകള്‍ ചെയ്തിട്ടും തന്നെ ആരും ഒരു സംവിധായകന്‍ എന്ന നിലയില്‍ കണ്ടിട്ടില്ലെന്നാണ് നാദിർഷ പറയുന്നത് . സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാദിർഷ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ ആറ് സിനിമ ചെയ്ത സമയത്തും എന്നെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ ഉണ്ടായിരുന്നു . ഇത്ര സിനിമ ചെയ്താലും നാദിര്‍ഷ എന്ന് പറയുന്ന ഓരു ബ്രാന്‍ഡ് ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആദ്യത്തെ സിനിമയില്‍ പുതിയ ആളുകളെ മാത്രം കാസ്റ്റ് ചെയ്താല്‍ തിയേറ്ററിലേക്ക് ആളുകള്‍ വരില്ല. കാര്യം പേര് പറഞ്ഞാല്‍ നാദിര്‍ഷ എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്ക് മിമിക്രിയില്‍ ഒക്കെ ഉള്ള ആള്‍ എന്ന നിലയില്‍ അറിയുമായിരിക്കും. മിമിക്രിയുടെ പുറത്തേക്ക് അവര്‍ നമ്മളെ അംഗീകരിക്കുന്നില്ല. അഭിനേതാവായിട്ടും അംഗീകരിക്കില്ല, ‘ – നാദിർഷ പറയുന്നു .
അന്തരിച്ച നടൻ അബി സിനിമയിലെ താരമായി മാറുമെന്ന് താനുൾപ്പെടെ ഏവരും പ്രതീക്ഷിച്ചിരുന്നെന്നും നാദിർഷ മറ്റൊരു അഭിമുഖത്തിൽ പറയുന്നുണ്ട് . ‘ അബി വേറൊരു ട്രൂപ്പിലായ സമയത്ത് കൊച്ചിൻ ഓസ്കാർ എന്ന ഞങ്ങളുടെ ട്രൂപ്പിലേക്ക് അബിയെ എടുത്ത ആളാണ് ഞാൻ. അടുത്ത ജയറാമെന്നാണ് ഞങ്ങൾ വിചാരിച്ചത്. മിമിക്രിയിൽ നിന്നും അടുത്ത സ്റ്റാറായി അബിയെയാണ് ഞങ്ങളെല്ലാം കണ്ടിരുന്നത്. മിമിക്രിയിലെ സ്റ്റാറായിരുന്നു അബി. അബി അമിതാഭ് ബച്ചന്റെയോ മമ്മൂക്കയുടെയോ വേഷമിട്ട് സ്റ്റേജിൽ വന്ന് നിന്നാൽ ഒരു സൂര്യനായിരുന്നു. അത്ര ഭംഗിയുള്ള, നന്നായി പ്രസന്റ് ചെയ്യുന്ന ആർട്ടിസ്റ്റ് വേറെ ഉണ്ടായിരുന്നില്ല. അബി മിമിക്രിയിലെ സൂപ്പർസ്റ്റാറായിരുന്നു. ഹീറോയാകുമെന്ന് എല്ലാവരും അന്ന് പ്രതീക്ഷിച്ചത് ദിലീപിനെയൊന്നുമല്ല. അബിയെയാണ്.‘ – നാദിർഷ പറയുന്നു.