മുംബൈ: നാസിക്കിലെ ജ്വല്ലറിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 26 കോടി രൂപ. നഗര മദ്ധ്യത്തിൽ കാനഡ കോർണറിൽ സ്ഥിതി ചെയ്യുന്ന സുരാന ജ്വല്ലറിയിൽ കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. പരിശോധനയിൽ 90 കോടി രൂപയുടെ ബിനാമി സ്വത്തിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കിടക്കയിലും സോഫയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം
നാസിക്കിലെ പ്രമുഖ നിർമാണ കമ്പനിയായ മഹാലക്ഷ്മി ബിൽഡേഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് സുരാന ജ്വല്ലറി. ശനിയാഴ്ച പുലർച്ചെ ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും ഒരേസമയമായിരുന്നു റെയ്ഡ്. സ്ഥാപനവുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
യുപിയിലെ ആഗ്രയിൽ ചെരുപ്പ് വ്യാപാര സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടർച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. അനധികൃതമായി സൂക്ഷിച്ച 53 കോടി രൂപ ഇതുവരെ പിടികൂടിയതായി വൃത്തങ്ങൾ അറിയിച്ചു. പണം തിട്ടപ്പെടുത്താനായി അര ഡസനിലധികം മെഷീനുകൾ ഉപയോഗിച്ചാണ് പണം എണ്ണിതിട്ടപ്പെടുത്തിയത്.