ബെയ്ജിംഗ് : അറബിക് ശൈലിയിലുള്ള അവസാനത്തെ മുസ്ലീം പള്ളിയും തകർത്ത് ചൈന . പള്ളിയുടെ താഴികക്കുടങ്ങളും , മിനാരങ്ങളുമടക്കം പൊളിച്ചു നീക്കി. ചൈനയിലെ ഏറ്റവും വലുതും മഹത്തായതുമായി കണക്കാക്കപ്പെടുന്ന മസ്ജിദുകളിൽ ഒന്നായ , തെക്ക്-പടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലെ ഗ്രാൻഡ് മോസ്‌കാണ് കമ്യൂണിസ്റ്റ് സർക്കാർ തകർത്തത് .
കഴിഞ്ഞ വർഷം വരെ ഈ പള്ളിക്ക് 21,000 ചതുരശ്ര മീറ്റർ വിസ്തൃതി ഉണ്ടായിരുന്നു. പച്ച ടൈലുകൾ കൊണ്ട് നിർമ്മിച്ച താഴികക്കുടവും, അതിൽ ചന്ദ്രക്കലയും, പ്രധാന പള്ളിക്ക് ചുറ്റും ഉയരമുള്ള മിനാരങ്ങളും ഉണ്ടായിരുന്നു . എന്നാൽ അടുത്തിടെ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രത്തിൽ താഴികക്കുടം നീക്കം ചെയ്യുകയും പകരം ഹാൻ ചൈനീസ് ശൈലിയിലുള്ള പഗോഡ മേൽക്കൂര സ്ഥാപിക്കുകയും ചെയ്തതായി കാണാം .
മിനാരങ്ങൾ ചുരുക്കി പഗോഡ ഗോപുരങ്ങളാക്കി മാറ്റി. മസ്ജിദിന്റെ മുൻവശത്തെ മേൽക്കൂരയിൽ ഒരിക്കൽ അടയാളപ്പെടുത്തിയിരുന്ന ചന്ദ്രക്കലയുടെയും നക്ഷത്ര ടൈലുകളുടെയും മങ്ങിയ അടയാളം മാത്രമേ കാണാനാകൂ.ഷാദിയാനിൽ നിന്ന് 100 മൈലിൽ താഴെയുള്ള യുന്നാനിലെ മറ്റൊരു പ്രധാന പള്ളിയായ നജിയായിംഗിൽ നിന്നും അടുത്തിടെ ഇസ്ലാമിക ചിഹ്നങ്ങൾ നീക്കം ചെയ്തിരുന്നു.
‘ ഷാദിയാൻ പള്ളി എല്ലാ മുസ്ലീങ്ങൾക്കും വളരെ പ്രധാനമാണ്, ഇത് വലിയ നഷ്ടമാണ്.ഞങ്ങളുടെ അവസാനത്തെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, കാരണം രാജ്യത്തെ എല്ലാ പള്ളികളും തകർത്തിരിക്കുന്നു‘ എന്നാണ് മുസ്ലീം വിശ്വാസികളുടെ പ്രതികരണം .