കഴിഞ്ഞ ദിവസമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണുകൾ നിരോധിച്ചത്. ക്ഷേത്രത്തിനുള്ളിലും ക്ഷേത്ര പരിസരത്തും വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനും നിരോധമേർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സുരക്ഷ മുൻനിർത്തിയും ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനുമാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ക്ഷേത്ര ട്രസ്റ്റംഗം അനിൽ മിശ്ര അറിയിച്ചു.
ഭക്തർക്ക് ഫോണുകളും മറ്റ് വസ്തുവകകളും സൂക്ഷിക്കുന്നതിനായി ക്ലോക്ക്‌റൂം സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ പാർക്കോട്ട എന്നറിയപ്പെടുന്ന 14 അടി വീതിയുള്ള സുരക്ഷാ മതിൽ നിർമ്മിക്കുമെന്നും മിശ്ര പറഞ്ഞു. ശിവൻ ഹനുമാൻ തുടങ്ങിയ ഉപദേവതകൾക്കായി സമർപ്പിച്ചിരിക്കുന്ന ആറ് ക്ഷേത്രവും ഇതിൽ ഉൾപ്പെടുന്നു.