ബെംഗളൂരു : പുനരുപയോഗിക്കാൻ സാധിക്കുന്ന റീ-യൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ (ആർഎൽവി) നിർണായകമായ മൂന്നാം പരീക്ഷണം- ആർഎൽവി ലെക്സ് 03 (പുഷ്പക്) ജൂൺ ആദ്യവാരം. ബഹിരാകാശ ദൗത്യങ്ങൾക്ക് ശേഷം വിമാനം പോലെ റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണ് ഇത്.
ആദ്യ രണ്ട് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ച കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് മൂന്നാം പരീക്ഷണവും നടക്കുക. കാലവസ്ഥ കൂടി പരിഗണിച്ചായിരിക്കും തീയതി തീരുമാനിക്കുക. പുഷ്പകിന്റെ ആദ്യ പരീക്ഷണത്തിൽ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രൺവേയിൽ നിന്നും നാല് കിലോമീറ്ററോളം അകലെ എത്തിച്ച ശേഷം നേർരേഖയിലുള്ള റൺവേയിലേക്ക് ലാൻഡ് ചെയ്യിപ്പിച്ചിരുന്നു. മാർച്ചിൽ നടടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തിൽ വിക്ഷേപണ വാഹനത്തെ നേർരേഖയിൽ നിന്നും 150 കിലോമീറ്ററോളം വശത്തേക്ക് മാറ്റിയും എത്തിച്ചിരുന്നു.
മൂന്നാം ഘട്ട പരീക്ഷണത്തിൽ രൺവേയിൽ നിന്നുള്ള വളരെ ദൂരെ, കൂടുതൽ ബുദ്ധിമുട്ടുള്ള ദിശയിൽ എത്തിക്കും. അവിടെ നിന്ന് സ്ഥാനവും ദിശയും മറ്രും കണക്കാക്കി സുരക്ഷിതമായി റൺവേയിലേക്ക് വന്നിറങ്ങാൻ സാധിക്കുമോയെന്നാണൻ് പരീക്ഷിക്കുന്നത്.