the digital signature of the temple city

അയോദ്ധ്യയിൽ രാംലല്ല ശേഷാവതാർ ക്ഷേത്രവും , ലക്ഷ്മണ ക്ഷേത്രവും ഒരുങ്ങുന്നു : രാമഭക്തർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ രാമനഗരിയിൽ അപ്പോളോ ഹോസ്പിറ്റലും

- Advertisement -[the_ad id="14637"]

ലക്നൗ : അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഒപ്പം ലക്ഷ്മണ ക്ഷേത്രവും , നിർമിക്കും, ശേഷാവതാർ ക്ഷേത്രം രാം ലല്ലയുടെ ശ്രീകോവിൽ മാതൃകയിൽ തന്നെ നിർമ്മിക്കാൻ രാമക്ഷേത്ര സമിതി യോഗത്തിൽ തീരുമാനമായി.

രാമജന്മഭൂമി സമുച്ചയത്തിൽ തീർഥക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് സ്ഥാപിക്കാനും 500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും വിശ്രമമുറിയും നിർമിക്കാനും യോഗത്തിൽ തീരുമാനമായി. ഉത്തർപ്രദേശ് ഗവൺമെൻ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനെയാണ് ഈ ജോലി ഏൽപ്പിച്ചിരിക്കുന്നത്. യോഗത്തിന് മുമ്പ് ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര, നിർമാണവുമായി ബന്ധപ്പെട്ട പ്രതിനിധികൾക്കൊപ്പം രാമജന്മഭൂമി സമുച്ചയം പരിശോധിച്ചിരുന്നു..

രാമക്ഷേത്രത്തിലെ പാസഞ്ചർ കൺവീനിയൻസ് സെൻ്ററിന്റെ നിർമാണം ഓഗസ്റ്റ് മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രാമക്ഷേത്ര പരിസരത്ത് ഭക്തരുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ അപ്പോളോയിലെ ഡോക്ടർമാരുടെ സംഘമുണ്ടാകും. ഇതിനായി അപ്പോളോ ഹോസ്പിറ്റൽ, രാം മന്ദിർ ട്രസ്റ്റ് എന്നിവരുമായും കരാർ ഒപ്പുവച്ചു. ഇതോടൊപ്പം രാമക്ഷേത്ര സമുച്ചയത്തിൽ നിർമിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമാണവും രണ്ടു മാസത്തിനകം ആരംഭിക്കും.

നിർമ്മാണത്തിലിരിക്കുന്ന സപ്തമണ്ഡപത്തിന് സമീപമാണ് ശേഷാവതാർ ക്ഷേത്രം . ഇവിടെ രാം ലല്ലയുടെ പീഠത്തിന് തുല്യമായ പീഠമാകും ഒരുക്കുക. മാത്രമല്ല ശ്രീലക്ഷ്മണന്റെ ക്ഷേത്രവും രാമജന്മഭൂമി സമുച്ചയത്തിൽ നിർമ്മിക്കും. രാമജന്മഭൂമിയിലെ രാമക്ഷേത്രത്തിൽ നിന്ന് കുറച്ച് അകലെ ലക്ഷ്മണ ക്ഷേത്രം നേരത്തെയുണ്ടായിരുന്നുവെങ്കിലും ഇനി രാമക്ഷേത്രത്തിന് അനുസൃതമായി ഡിസൈൻ നൽകുമെന്ന് രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം ഡോ.അനിൽ മിശ്ര പറഞ്ഞു. രാമക്ഷേത്രം നിർമ്മിച്ച അതേ ശൈലിയിലും വാസ്തുവിദ്യയിലും അനുസരിച്ചായിരിക്കും ഈ ക്ഷേത്രവും നിർമ്മിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts