ചാവക്കാട് : രാജ്യത്തെ ജീവനക്കാർ ഒരു തരത്തിലുമുള്ള സമരങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കരുതെന്ന കേന്ദ്ര സർക്കാർ ഉത്തരവ് രാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണെന്നും പണിമുടക്കവകാശം സംരക്ഷിക്കപ്പെടണമെന്നും സി. പി. ഐ. ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ് പറഞ്ഞു.
ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്‌ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് വി. വി. പ്രസാദ് അധ്യക്ഷത വഹിച്ചു. സി. പി. ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേഷ്കുമാർ, എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ടി കെ സുധീഷ്, സംസ്ഥാന വൈസ് ചെയർമാൻ കെ എ ശിവൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം യു കബീർ, വി ജെ മെർളി, എ എം. നൗഷാദ്, വി എച്ച് ബാലമുരളി, പി. യു. പ്രേമദാസൻ, ഇ രാജൻ, സിജി എ. എസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ആർ. ഹരീഷ്കുമാർ (പ്രസിഡണ്ട്), ടി.വി ഗോപകുമാർ, വി എച്ച് ബലമുരളി, എം കെ ഷാജി (വൈ. പ്രസിഡണ്ടുമാർ), വി ജെ മെർളി (സെക്രട്ടറി), പി കെ അബ്ദുൾ മനാഫ്, എ എം നൗഷാദ്, ടി ജി വിജിമോൾ (ജോ. സെക്രട്ടറിമാർ), വി വി പ്രസാദ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.