ഗരുവായൂർ: ഗുരുവായൂർ നഗരസഭ കുടുംബശ്രീ NULM ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ മെയ് 24നു ഒരു വർഷം തികയാൻ ഇരിക്കെ 10547592 രൂപ വരുമാനം നേടിയതിന്റെ ആഘോഷവും വാർഷിക ആഘോഷവും സംയുക്തമായി ചൊവാഴ്ച ഉച്ചതിരിഞ്ഞ് 3.00ന് ഗുരുവായൂർ നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻററിൽ വച്ച് ആഘോഷിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ എസ് കവിത മുഖ്യ അതിഥിയായി. കുടുംബശ്രീ NULM സിറ്റി മിഷൻ മാനേജർ വി എസ് ദീപ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയമാൻമാരായ എ എം ഷഫീർ, ശൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത്കുമാർ , നഗരസഭ സെക്രട്ടറി അഭിലാഷ് കുമാർ. കൗൺസിലർ കെ പി ഉദയൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ മെമ്പർ സെക്രട്ടറി ജിഫി ബിജോയ് , സി ഡി എസ് ചെയർപേഴ്സൺമാരായ അമ്പിളി ഉണ്ണികൃഷ്ണൻ, മോളി ജോയ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലേഴ്‌സ്, കുടുംബശ്രീ CDS മെംബേർസ്, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.