അബുദാബി: ചാവക്കാട് ഒരുമനയൂർ സ്വദേശി കാളത്ത് ഷമീൽ സലീമിനെ (28) അബുദാബി മുസഫയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു. അബുദാബി മുസഫ വ്യവസായ മേഖലയിലായിരുന്നു താമസം. കഴിഞ്ഞ മാർച്ച് 31 ന് ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ റാസൽഖൈമയിലുള്ള പിതാവിനെ വിവരമറിയിക്കുകയായിരുന്നു. അബുദാബി പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമപരമായി അന്വേഷണങ്ങളും കെ.എം.സി.സി.സി ഉൾപ്പെടെയുള്ള സംഘടനങ്ങളും അന്വേഷണം ഊർജിതമായി നടത്തിയിരുന്നു. അബുദാബി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് കാളത്ത് സലിം, മാതാവ് സെഫീനത്ത്. അവിവാഹിതനാണ്