the digital signature of the temple city

കർക്കിടകമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ച ആത്മീയോത്സവമായി; ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ കൂട്ടായ്മയുടെ വേറിട്ട ആചരണത്തിന് ഭക്തിനിർഭര നിറവ്

രാമായണ പാരായണവും പുള്ളുവൻപാട്ടും പത്തില വിഭവങ്ങളുടെ പാരമ്പര്യ വിരുന്നും ഒരുമിച്ച്; കർക്കിടകത്തിലെ മുപ്പെട്ട് വെള്ളിയാഴ്ച ഗുരുവായൂരിൽ ഭക്തിയും പൈതൃകവും കൈകോർത്ത അപൂർവ ആഘോഷം.”

ഗുരുവായൂർ:കർക്കിടകമാസാരംഭത്തോടനുബന്ധിച്ചുള്ള അതിപ്രധാനമായ മുപ്പെട്ട് വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ ആചാരാനുഷ്ഠാനങ്ങളോടെയും സാംസ്കാരിക പരിപാടികളോടെയും ആഘോഷപൂർവം ആചരിച്ചു. പാരമ്പര്യ കേരളീയ ആചാരങ്ങളുടെ തനിമയും ആത്മീയതയും ഒരുമിച്ചുചേർന്ന ചടങ്ങുകൾ വിശ്വാസികൾക്ക് വ്യത്യസ്തമായ അനുഭവമായി.

മമ്മിയൂർ മുള്ളത്ത് തറവാട്ടിൽ നടന്ന ചടങ്ങിൽ സ്ത്രീകൾ പരമ്പരാഗത വേഷവിധാനത്തിൽ മൈലാഞ്ചി അണിഞ്ഞും വെള്ളില ചൂടിയും ഒത്തുചേർന്ന് രാമായണ പാരായണത്തിന് തുടക്കം കുറിച്ചു. കർക്കിടകമാസത്തിലെ വിശുദ്ധ ദിനത്തിന്റെ ആത്മീയ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന രീതിയിലായിരുന്നു പാരായണം.തുടർന്ന് പ്രശസ്തയും അനുഗ്രഹീതയുമായ കലാകാരി പ്രസന്ന ചങ്ങരംകുളം അവതരിപ്പിച്ച പുള്ളുവൻപാട്ട് ചടങ്ങിന് ഭക്തിനിർഭരമായ അന്തരീക്ഷം സമ്മാനിച്ചു. കലാകാരിയെ ചടങ്ങിൽ ആദരിച്ച് വസ്ത്രവും ദക്ഷിണയും ഉപഹാരവും നൽകി അനുമോദിച്ചു.

കർക്കിടകമാസത്തിന്റെ ആരോഗ്യപരവും പാരമ്പര്യപരവുമായ സന്ദേശം ഉയർത്തിപ്പിടിച്ച് താൾ, തകര, ചേന, ചേമ്പ്, പയർ, മത്തൻ, കുമ്പളം, കൊടിതൂവ, നെയ്യുറുണ്ണി, തഴുതാമ എന്നിവയുൾപ്പെടെയുള്ള വിവിധ ‘പത്തില’ സസ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ഉപ്പേരിയും കറിവിഭവങ്ങളും ചടങ്ങിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു. പത്തില ഉപയോഗിച്ചുള്ള ആദ്യ വിഭവങ്ങൾ ദൃശ്യ മാധ്യമ പ്രവർത്തകരായ ലിജിത്ത്, പാർവതി എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് എല്ലാവർക്കുമായി സ്നേഹവിരുന്നും ഒരുക്കി.

മുപ്പെട്ട് വെള്ളിയാഴ്ച ആചരണത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരിക സമ്മേളനം കൂട്ടായ്മയുടെ വനിതാ വിഭാഗം പ്രസിഡണ്ട് ടി. ദാക്ഷായണിയമ്മ ഉദ്ഘാടനം ചെയ്തു. സരള മുള്ളത്ത് അധ്യക്ഷത വഹിച്ചു. പരിപാടികളിൽ നിർമ്മല നായക്കത്ത്, ഗീതാ ഹരി, കെ. ടി. ശിവരാമൻ നായർ, രവി ചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, മുരളി മുള്ളത്ത്, കോമളം നേശ്യാർ, രാധാമണി ചാത്തനാത്ത്, രവി വട്ടരങ്ങത്ത്, എം. മോഹൻ നായർ, ഉഷ ശശികുമാർ, ശാന്ത മണ്ണുങ്ങൽ, അംബിക പുല്ലാട്ട്, പ്രസന്ന പാരാത്ത്, നന്ദിനി മോഹൻ, എ. തങ്കമണിയമ്മ, പി. ഗിരിജ എന്നിവർ നേതൃത്വം നൽകി.

കേരളത്തിന്റെ പൈതൃകവും കർക്കിടകമാസത്തിലെ ആത്മീയ-ആരോഗ്യ പാരമ്പര്യങ്ങളും പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നതാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഭക്തിയും പാരമ്പര്യവും സംസ്കാരവും ഒരുമിച്ചുചേർന്ന മുപ്പെട്ട് വെള്ളിയാഴ്ച ആഘോഷം വിശ്വാസികൾക്ക് ആത്മനിർവൃതിയും സാംസ്കാരിക അഭിമാനവും പകർന്ന ഒരു വേറിട്ട അനുഭവമായി മാറി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts