the digital signature of the temple city

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്രമോദി ഇന്ന് കേരളത്തിൽ പാലക്കാട്ടും കുന്നംകുളത്തും വൻ റോഡ് ഷോയും പൊതുസമ്മേളനവും

പാലക്കാട്: എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന വമ്പിച്ച പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. പരിപാടിയുടെ ഭാഗമായുള്ള സുരക്ഷാപരിശോധനകൾ പൂർത്തിയായതായും ഉച്ചയ്ക്ക് 12 മണി മുതൽ പൊതുജനങ്ങളെ സമ്മേളന വേദിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ആവേശമാക്കാൻ എൻഡിഎയുടെ ദേശീയ-സംസ്ഥാന നേതാക്കളും സ്ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

- Advertisement - Guruvayoor image

പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ മാർഗം വന്നിറങ്ങുന്ന നരേന്ദ്രമോദി, അവിടെനിന്ന് റോഡ് മാർഗമാണ് പൊതുസമ്മേളന നഗരിയായ കോട്ടമൈതാനത്തേക്ക് എത്തുക. മിഷൻ സ്കൂൾ ജംഗ്ഷൻ, ഇസാഫ് ചർച്ച് റോഡ്, എസ്ബിഐ ജംഗ്ഷൻ വഴിയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നത്. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയുള്ള പാതയുടെ ഇരുവശങ്ങളിലും അണിനിരക്കുന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്യും. പാലക്കാട്ടെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗം അദ്ദേഹം തൃശൂർ ജില്ലയിലേക്ക് തിരിക്കും.

വൈകിട്ട് നാലോടെ തൃശൂരിലെ കുന്നംകുളത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന അടുത്ത പ്രചാരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. കുന്നംകുളത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന അദ്ദേഹം ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കാളിയാകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ പ്രമുഖ നേതാക്കളും സ്ഥാനാർഥികളും അദ്ദേഹത്തെ അനുഗമിക്കും. പരിപാടികൾ പൂർത്തിയാക്കി വൈകിട്ടോടെ പ്രധാനമന്ത്രി കൊച്ചി വഴി ഡൽഹിയിലേക്ക് മടങ്ങും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts