the digital signature of the temple city

യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; രഹസ്യ നീക്കങ്ങൾക്ക് പിന്നാലെ പൊലീസ് നടപടി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം; മൂന്നാമത്തെ ലൈംഗികാതിക്രമ പരാതിയിലും നിയമനടപടി ശക്തം

- Advertisement - Guruvayoor image

കൊച്ചി: യുവനടിയുടെ പീഡനപരാതിയെ തുടർന്ന് പ്രശസ്ത സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ തൊടുപുഴ പൊലീസിന്റെ നിയന്ത്രണത്തിലുള്ള രഞ്ജിത്തിനെ തുടർനടപടികൾക്കായി ഉടൻ കൊച്ചി പൊലീസിന് കൈമാറും.

യുവനടിയുടെ പരാതിയിൽ വിവാഹ വാഗ്ദാനം നൽകി വിവിധ അവസരങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. ചിത്രീകരണ ലൊക്കേഷനിൽ വെച്ചാണ് ദുരനുഭവമുണ്ടായതെന്നാരോപിച്ച് നടി ആദ്യം രഹസ്യമായി മൊഴി നൽകിയതായാണ് വിവരം. തുടർന്ന് ലഭിച്ച തെളിവുകളും മൊഴികളും പരിശോധിച്ച പൊലീസ് അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.

ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ എത്തിയിരുന്ന രഞ്ജിത്തിനെ അതീവ രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് പ്രത്യേക സംഘം പിടികൂടിയത്. അറസ്റ്റുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും മുൻകരുതലോടെ നടത്തിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.പരാതിക്കാരിയായ നടി മുമ്പ് ആഭ്യന്തര പരാതിനിവാരണ സമിതിയായ ഐസിസിക്കു മുന്നിലും തനിക്കുണ്ടായ ദുരനുഭവങ്ങൾ വിശദീകരിച്ചിരുന്നുവെന്നാണ് സൂചന. അതിന് പിന്നാലെ പൊലീസ് നേരിട്ട് മൊഴിയെടുത്തതോടെയാണ് അന്വേഷണം വേഗത്തിലായത്.

രണ്ട് ദിവസം മുൻപ് ലഭിച്ച രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നഗര പൊലീസ് കമ്മീഷണർക്ക് നേരിട്ടാണ് പരാതി ലഭിച്ചത്. തുടർന്ന് എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. ഇതിന് മുമ്പും രഞ്ജിത്തിനെതിരെ രണ്ട് ലൈംഗികാതിക്രമ പരാതികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോഴത്തെ കേസ് മൂന്നാമത്തെ ഗുരുതര പരാതിയായതിനാൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം. സിനിമാരംഗത്തെ ചിലരിൽ നിന്നും കൂടുതൽ മൊഴികൾ പൊലീസ് ശേഖരിക്കുമെന്നാണ് സൂചന.

സംഭവം പുറത്തുവന്നതോടെ കേരള പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സിനിമാരംഗത്തും സാമൂഹിക മേഖലയിലും സംഭവം വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts