the digital signature of the temple city

ഗുരുവായൂരപ്പന്റെ അനുഗ്രഹനറുക്കിൽ ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഭക്തിസാന്ദ്രമായ നറുക്കെടുപ്പിൽ ആദ്യ നറുക്കിൽ ഭാഗ്യം: മാർച്ച് 31-ന് രാത്രി സ്ഥാനമേറ്റ് ഏപ്രിൽ ഒന്നുമുതൽ ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ സേവനം ആരംഭിക്കും

- Advertisement - Guruvayoor image

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഏപ്രിൽ ഒന്നുമുതൽ അടുത്ത ആറുമാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ചെർപ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം. നാരായണൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 49 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 35 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് അദ്ദേഹത്തിന് ഗുരുവായൂരപ്പന്റെ മേൽശാന്തി പദവി ലഭിച്ചത്.

നിലവിലെ മേൽശാന്തിയായ മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ആദ്യ നറുക്കിൽ തന്നെ ടി.എം. നാരായണൻ നമ്പൂതിരിയുടെ പേര് ലഭിച്ചതോടെ ചടങ്ങിന് ആത്മീയ ഗൗരവം കൂടി. മാർച്ച് 31-ാം തീയതി രാത്രി പുതിയ മേൽശാന്തി സ്ഥാനമേൽക്കും. അതിന് മുമ്പായി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.

ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്. ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, തന്ത്രി ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഏ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ എന്നിവരും മാധ്യമപ്രതിനിധികളും ഭക്തരും സന്നിഹിതരായിരുന്നു.

മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം. നാരായണൻ നമ്പൂതിരി നിലവിൽ പാലക്കാട് ഇല്ലിക്കോട്ടുകുറിശ്ശി ശിവക്ഷേത്രത്തിലെ മേൽശാന്തിയായാണ് സേവനം അനുഷ്ഠിക്കുന്നത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ലഭിച്ച ഈ നിയമനം അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിലെ പ്രധാന ഘട്ടമായി വിലയിരുത്തപ്പെടുന്നു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts