ഗുരുവായൂര്‍. ഗുരുവായൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ അക്ബറിന്റെ റോഡ് ഷോ നടന്നു. രാത്രി എട്ടോടെ കിഴക്കെ നട നഗരസഭാ ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോയില്‍ തുറന്ന ജീപ്പില്‍ സ്ഥാനാര്‍ത്ഥിയും പിന്നാലെ വാദ്യമേളങ്ങളും പിന്നിലായി എല്‍ ഡി എഫ് പ്രവര്‍ത്തകരും അണിനിരന്നു. നഗരത്തെ പ്രകമ്പനംകൊള്ളിച്ച ഷോ കൈരളി ജംഗഷനില്‍ സമാപിച്ചു.
തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേേറ്റംഗം എം ബാലാജി, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി സുമേഷ്, എം കൃഷ്ണദാസ്, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ കെ ജ്യോതിരാജ്, എം മോഹന്‍ദാസ്, കെ ആര്‍ സൂരജ്, എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ ഗുരുവായൂര്‍, കോട്ടപ്പടി മേഖലകളില്‍നിന്നും പ്രവര്‍ത്തകരും ജനപ്രതിനിധികളും റോഡ് ഷോയില്‍ അണിനിരന്നു.


