the digital signature of the temple city

ജനു ഗുരുവായൂര്‍ സ്മാരക മാധ്യമ പുരസ്‌കാരം ഇ. സലാഹുദ്ദീന്

ഗുരുവായൂര്‍: മാതൃഭൂമി ഗുരുവായൂര്‍ ലേഖകനായിരുന്ന ജനു ഗുരുവായൂരിന്റെ സ്മരണക്കായി ഗുരുവായൂര്‍ പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് മാതൃഭൂമി റിട്ട.സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഇ.സലാഹുദ്ദീനെ തിരഞ്ഞെടുത്തു. 10,001 രൂപയും എളവള്ളി നന്ദന്‍ രൂപകല്‍പന ചെയ്ത ശില്പവുമടങ്ങിയതാണ് പുരസ്‌കാരം.

- Advertisement - Guruvayoor image

രാധാകൃഷ്ണന്‍ കാക്കശ്ശേരി, പി ഐ സൈമണ്‍, ആർ ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ജഡ്ജിങ് കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ജനു ഗുരുവായൂരിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനമായ ഏപ്രില്‍ നാലിന് ഗുരുവായൂരില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts