the digital signature of the temple city

പീഡനാരോപണത്തിൽ മന്ത്രി ഗണേഷ്‌കുമാർ രാജിവെക്കണം ; ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിൽ ശക്തമായ പ്രതിഷേധം; സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

- Advertisement - Guruvayoor image

ഗുരുവായൂർ: മന്ത്രി ഗണേഷ്‌കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഭരണകൂടം വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മന്ത്രി സ്ഥാനത്ത് തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പ്രസംഗത്തിൽ പറഞ്ഞു.

പ്രതിഷേധ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്. സൂരജ്, ജില്ലാ സെക്രട്ടറി റിഷി ലാസർ, വി.എസ്. നവനീത്, പി.ആർ. പ്രകാശൻ, വി.ബി. ദിപിൻ, നവീൻ മാധവശ്ശേരി, രാഗേഷ് നെന്മിനി, അനിൽകുമാർ, ശ്രീജിഷ്, വിപിൻ വാലേങ്കര എന്നിവർ സംസാരിച്ചു.

ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഭരണകൂടം കർശന നടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ആരോപണങ്ങൾക്ക് വ്യക്തമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts