the digital signature of the temple city

അഞ്ചാനകളുടെ ആവേശമേളയായി ആനയോട്ടം ഭംഗിയാർന്നതാക്കണം;ഗുരുവായൂരപ്പ ഭക്തജന കൂട്ടായ്മ

ആയിരങ്ങൾ സാക്ഷിയാകുന്ന ഗുരുവായൂർ ഉത്സവത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചാനകളെ ഉൾപ്പെടുത്തി അസുലഭ കാഴ്ചയായി നടത്തണം

- Advertisement - Guruvayoor image
1000524699

ഗുരുവായൂർ: ക്ഷേത്രചരിത്രത്തിലെ ഐതിഹാസിക പാരമ്പര്യമായി രേഖപ്പെടുത്തിയ ഉത്സവാഘോഷത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടം കൂടുതൽ ഭംഗിയാർന്നതും ആവേശജനകവുമായ രീതിയിൽ നടത്തണമെന്ന് ഗുരുവായൂരപ്പ ഭക്തജന കൂട്ടായ്മ ആവശ്യപ്പെട്ടു. നിലവിൽ മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിക്കുന്ന രീതിക്ക് പകരം അഞ്ചാനകളെ ഉൾപ്പെടുത്തി ആനയോട്ടം സംഘടിപ്പിക്കണമെന്ന് യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമടക്കം ആയിരക്കണക്കിന് ഉത്സവപ്രേമികളും ആനപ്രേമികളും ഗുരുവായൂരിലെത്തുന്ന സാഹചര്യത്തിൽ ആനയോട്ടം മൂന്നാനകളിലേക്ക് ചുരുക്കുന്നത് ഉത്സവത്തിന്റെ ആചാരപരമായ ഭംഗി കുറയ്ക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ആനയോട്ടം തികച്ചും ക്ഷേത്ര എഴുന്നള്ളിപ്പിന്റെ ചുരുക്കരൂപമായി മാറാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി.

ആനകളുമായി ബന്ധപ്പെട്ട് നിലവിൽ പാലിക്കപ്പെടുന്ന കർശന നിർദ്ദേശങ്ങൾ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും, സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കുന്ന രീതിയിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി അഞ്ചാനകളെ ഓടുന്ന നിരയിൽ ഉൾപ്പെടുത്തി ആനയോട്ടം അസുലഭ കാഴ്ചാനുഭവമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഭക്തജനങ്ങളുടെ ആത്മീയ ആവേശവും ഉത്സവത്തിന്റെ ചരിത്രമാനവും സംരക്ഷിക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്വമാണെന്നും, ഉത്സവം ഭക്തഹൃദയങ്ങളിൽ അഭിമാനമായി നിലനിൽക്കാൻ ആവശ്യമായ തീരുമാനങ്ങൾ എടുക്കണമെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.

അതേസമയം, ആചാര–അനുഷ്ഠാന ആചാര്യനായ കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയെ ക്ഷേത്ര പ്രവർത്തനങ്ങളിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പരസ്പരം വീഴ്ചകൾ പരിഹരിച്ച്, ക്ഷമയും പൊറുപ്പും പുലർത്തി ക്ഷേത്രചടങ്ങുകൾ സമഗ്രതയോടെ മുന്നോട്ടുകൊണ്ടുപോകുന്നത് ഭക്തരുടെ ഇംഗിതമാണെന്നും കൂട്ടായ്മ വ്യക്തമാക്കി.

കൂട്ടായ്മ കൺവീനർ ബാലൻ വാറണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.ഡി. സത്യദേവൻ, എം. ഗോപിനാഥൻ നായർ, കെ. മണികണ്ഠൻ, ശശീധരൻ തൈക്കാട്, പി.കെ. വേണുഗോപാൽ, വി. ഹരിദാസ്, മുരളി ഇരിങ്ങപ്പുറം, വി. ബാലകൃഷ്ണൻ, രാമകൃഷ്ണൻ കാരക്കാട് എന്നിവർ സംസാരിച്ചു.

ഉത്സവത്തിന്റെ ആത്മീയ മാനം കാത്തുസൂക്ഷിച്ചുകൊണ്ട് ആചാരപരമായ ഗൗരവവും ജനപങ്കാളിത്തവും വർധിപ്പിക്കുന്ന വിധത്തിൽ തീരുമാനം കൈക്കൊള്ളണമെന്നതാണ് ഭക്തജനങ്ങളുടെ ഏകകണ്ഠമായ ആവശ്യം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts