the digital signature of the temple city

ഗുരുവായൂർ നഗരസഭ വികസന സെമിനാർ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: നഗരസഭയുടെ വരാനിരിക്കുന്ന വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടി എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ അനിത അരവിന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരത്തിന്റെ സമഗ്രമായ വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതി നിർദ്ദേശങ്ങൾ സെമിനാറിൽ ചർച്ചയായി.

- Advertisement - Guruvayoor image

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായി വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള വിതരണം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. നഗരസഭാ പരിധിയിലെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സുസ്ഥിരമായ വികസന മാതൃകകൾ നടപ്പിലാക്കുന്നതിനുമുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കുവെച്ചു.

നഗരസഭ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ടി ശിവദാസ് എന്നിവർ സെമിനാറിൽ സംസാരിച്ചു. നഗരസഭ സ്ഥിരസമിതി അധ്യക്ഷന്മാരായ ഷാനി റെജി, വി. അനൂപ്, എ.ടി ഹംസ, ബിന്ദു അജിത്ത്കുമാർ, രതി ജനാർദ്ദനൻ എന്നിവരും കൗൺസിലർ ബഷീർ പൂക്കോട്, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സെമിനാറിന്റെ ഭാഗമായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts