the digital signature of the temple city

ഹൃദയവേദനയ്ക്ക് മീതെ മഹാദാനം ; പത്ത് മാസമുള്ള ആലിന്‍റെ അവയവദാനം; അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്റെ പ്രകാശം

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ പത്ത് മാസം പ്രായമുള്ള മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം അറിയിച്ചു. റോഡപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞിന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെയാണ് ഹൃദയമുരുകുന്ന ഈ മഹാദാന തീരുമാനം കുടുംബം കൈക്കൊണ്ടത്.

- Advertisement - Guruvayoor image

എറണാകുളത്തെ അമൃത ആശുപത്രിയില്‍നിന്നാണ് അവയവങ്ങള്‍ റിട്രീവ് ചെയ്യുന്നത്. രണ്ട് വൃക്കകള്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലുള്ള മറ്റൊരു കുട്ടിക്ക് പകരും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിന് നല്‍കും. സംസ്ഥാനത്ത് കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞായി ഈ ശിശു മാറും. നേത്രപടലങ്ങള്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റും.

ഫെബ്രുവരി അഞ്ചിന് തിരുവല്ലയില്‍നിന്ന് കോട്ടയത്തേക്ക് പോകുംവഴി ഉണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. വിവിധ ആശുപത്രികളില്‍ തുടര്‍ച്ചയായി ചികിത്സ നല്‍കിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.

തീവ്രദുഃഖത്തിനിടയിലും മറ്റുകുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താനുള്ള മാതാപിതാക്കളുടെ മഹത്തായ തീരുമാനത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ഒരു കുടുംബത്തിന്റെ ദാരുണവേദന, അഞ്ചു കുടുംബങ്ങള്‍ക്ക് പുതുജീവന്റെ പ്രതീക്ഷയായി മാറുകയാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts