the digital signature of the temple city

ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ് ഉൾപ്പെടെ തൃശൂരിൽ ശക്തമായ സ്ഥാനാർത്ഥി പട്ടിക; അന്തിമ തീരുമാനം കേന്ദ്ര പാർലമെന്ററി ബോർഡിന്

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രമുഖ വ്യക്തികളെ സ്ഥാനാർത്ഥികളാക്കാൻ ബിജെപി ശക്തമായ നീക്കവുമായി രംഗത്തെത്തി. മണ്ഡലം–ജില്ലാ കോർ കമ്മിറ്റി യോഗങ്ങളിൽ നിന്നു ലഭിച്ച നിർദേശങ്ങൾ പ്രകാരം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ശ്രദ്ധേയരായ പല പേരുകളും സാധ്യതാപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്

- Advertisement - Guruvayoor image

ഫുട്ബോൾ താരം ഐ.എം വിജയൻ, സിപിഐ മുൻ എം.എൽ.എ ഗീത ഗോപി, തൃശൂർ മുൻ മേയർ എം.കെ വർഗീസ് എന്നിവരുടെ പേരുകൾ വിവിധ മണ്ഡലങ്ങളിൽ നിർദേശിച്ചതായാണ് സൂചന. കൂടാതെ മുൻ ഡിജിപി ജേക്കബ് തോമസ്, ചലച്ചിത്രതാരം ദേവൻ തുടങ്ങിയവരുടെയും പേരുകൾ ചർച്ചകളിൽ ഉയർന്നുവന്നതായി യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു.

ഇന്നലെ തൃശൂരിൽ നടന്ന മണ്ഡലം–ജില്ലാ കോർ കമ്മിറ്റി യോഗത്തിൽ ബിജെപി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസ്യും സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻയും പങ്കെടുത്തു. ജില്ലയിൽ ബിജെപി മത്സരിക്കുന്ന 11 മണ്ഡലങ്ങളിൽ നിന്നായി 15 പേരെയാണ് കോർ കമ്മിറ്റികൾ നിർദേശിച്ചിരിക്കുന്നത്.

ഈ നിർദേശങ്ങൾ ദേശീയ നേതൃത്വത്തിന് കൈമാറും. കേന്ദ്രതലത്തിൽ നടത്തപ്പെടുന്ന ഔട്ടർ സർവേകളും രാഷ്ട്രീയ സാധ്യതാ വിലയിരുത്തലുകളും പരിഗണിച്ച ശേഷം കേന്ദ്ര പാർലമെന്ററി ബോർഡാണ് അന്തിമ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകുക.

സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ:
തൃശൂർ: കെ.കെ അനീഷ് കുമാർ, എം.ടി രമേശ്
ഒല്ലൂർ: ജേക്കബ് തോമസ്, എം.കെ വർഗീസ്
നാട്ടിക: ഗീത ഗോപി, ഐ.എം വിജയൻ
പുതുക്കാട്: ദേവൻ, നാഗേഷ്
കൊടുങ്ങല്ലൂർ: ബി. ഗോപാലകൃഷ്ണൻ, എ.ആർ ശ്രീകുമാർ
കുന്നംകുളം: നിവേദിത സുബ്രമണ്യം, കെ.കെ അനീഷ് കുമാർ, കെ.ആർ അനീഷ് മാസ്റ്റർ
വടക്കാഞ്ചേരി: ഉല്ലാസ് ബാബു, നിവേദിത സുബ്രമണ്യം
ഇരിങ്ങാലക്കുട: ജേക്കബ് തോമസ്, എ.ആർ ശ്രീകുമാർ
മണലൂർ: എ.എൻ രാധാകൃഷ്ണൻ, കെ.കെ അനീഷ് കുമാർ
ഗുരുവായൂർ: നിവേദിത സുബ്രമണ്യം, കെ.ആർ അനീഷ് മാസ്റ്റർ
ചേലക്കര: കെ. ബാലകൃഷ്ണൻ

പ്രമുഖരെയും വിവിധ രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തികളെയും പരിഗണിക്കുന്ന ബിജെപിയുടെ നീക്കം തൃശൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ സജീവമാക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്. അന്തിമ പട്ടിക പുറത്ത് വരുമ്പോൾ ജില്ലയിൽ തെരഞ്ഞെടുപ്പ് ചൂട് ഇനിയും കനക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts