the digital signature of the temple city

സമൂഹസേവനത്തിന്റെ ദീപ്തസ്മൃതി കെ. കെ. മോഹൻറാമിന്റെ ഓർമ്മകളിൽ ദൃശ്യ ഗുരുവായൂർ

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ ദീർഘകാലം പ്രസിഡണ്ടും ഗുരുവായൂരിലെ സാമൂഹ്യ–സാംസ്കാരിക–സഹകരണ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെ. കെ. മോഹൻറാമിന്റെ പത്താം ചരമ വാർഷികം ദൃശ്യയുടെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ. കെ. ജ്യോതി രാജ് ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image
1000482126

സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു കെ. കെ. മോഹൻറാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ. കെ. ജ്യോതി രാജ് പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വബോധവും സഹകരണ മനോഭാവവും കൈകോർത്തുനടന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പുതുതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1000482129

ദൃശ്യ പ്രസിഡന്റ് കെ. കെ. ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി. എസ്. നവനീത്, ആർ.ജെ.ഡി ജില്ലാ വൈസ് പ്രസിഡന്റ് പി. ഐ. സൈമൺ, മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ ജി. കെ. പ്രകാശ്, പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ജയകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ദൃശ്യ ഭാരവാഹികളായ വി. പി. ആനന്ദൻ, അരവിന്ദൻ പല്ലത്ത്, ആർ. രവികുമാർ, കെ. സുകുമാരൻ എന്നിവർ കെ. കെ. മോഹൻറാമിന്റെ ജീവിതവും പ്രവർത്തനങ്ങളും അനുസ്മരിച്ചു സംസാരിച്ചു.

1000482130

സാമൂഹിക ഐക്യത്തിന്റെയും സാംസ്കാരിക ഉണർവിന്റെയും പ്രതീകമായിരുന്ന കെ. കെ. മോഹൻറാമിന്റെ ഓർമ്മകൾ പുതുതലമുറക്ക് പകർന്നുനൽകുന്ന തരത്തിലായിരുന്നു അനുസ്മരണ സമ്മേളനം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts