the digital signature of the temple city

ഗുരുവായൂർ നന്ദന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകം; അതി വിദഗ്ധ ചികിത്സ ഉടൻ ലഭ്യമാക്കണം – കെ.പി. ഉദയൻ

പാദരോഗം മൂർച്ഛിച്ചു മാസങ്ങളായി കെട്ടുംതറിയിൽ തന്നെ കഴിയുന്ന ഗുരുവായൂരപ്പന്റെ പ്രിയ കൊമ്പന് പ്രത്യേക ഡോക്ടർ സംഘത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണ്

- Advertisement - Guruvayoor image

ഗുരുവായൂർ : കേരളം മുഴുവൻ ലക്ഷക്കണക്കിന് ആരാധകരുള്ള ഗുരുവായൂരപ്പന്റെ സ്വന്തം ആനയായ ഗുരുവായൂർ നന്ദന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് സാമൂഹിക പ്രവർത്തകനും ആനപ്രേമിസംഘം പ്രസിഡണ്ടുമായ കെ.പി. ഉദയൻ അഭിപ്രായപ്പെട്ടു.

പാദരോഗം ബാധിച്ച നന്ദൻ കഴിഞ്ഞ മാസങ്ങളായി കെട്ടുംതറിയിൽ നിന്നു പോലും നീങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത്രയും കാലമായി തുടരുന്ന രോഗാവസ്ഥയിൽ, ഇനിയും ചികിത്സാ പരീക്ഷണങ്ങൾ നടത്തി കാലതാമസം വരുത്തുന്നത് ആനയുടെ ജീവനും ക്ഷേമവും അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തിലെ ആനപ്രേമികളുടെ അഭിമാനമായ ഗുരുവായൂർ നന്ദന്, അതി വിദഗ്ധരായ വെറ്ററിനറി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ ഉടൻ തന്നെ എത്തിച്ച് സമഗ്രമായ ചികിത്സ ആരംഭിക്കേണ്ടത് അനിവാര്യമാണ്. നിലവിലെ ചികിത്സാരീതികൾ ഫലം കാണുന്നില്ലെങ്കിൽ, ദേശീയ തലത്തിലെ വിദഗ്ധ സേവനങ്ങൾ തേടുന്നതിൽ ദേവസ്വം മടിക്കരുതെന്നും കെ.പി. ഉദയൻ ആവശ്യപ്പെട്ടു.

ഗുരുവായൂർ ദേവസ്വം ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ വലിയ നഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും, ഇത് പൊതുസമൂഹത്തിന്റെ ശക്തമായ ആശങ്കയ്ക്കിടയാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആനക്കോട്ടയിലെ മറ്റ് ചില ആനകൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ, മുഴുവൻ ആനകളുടെയും വിശദമായ ആരോഗ്യ പരിശോധനകൾ അടിയന്തിരമായി നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗുരുവായൂരപ്പന്റെ ദേവസ്വത്തിന്റെയും ഭരണകൂടത്തിന്റെയും മനുഷ്യത്വപരമായ ഇടപെടലും സമയബന്ധിതമായ തീരുമാനങ്ങളും ഈ ഘട്ടത്തിൽ നിർണായകമാണെന്നും, നന്ദന്റെ ജീവൻ രക്ഷിക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നും കെ.പി. ഉദയൻ വ്യക്തമാക്കി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts