the digital signature of the temple city

മൃതസഞ്ജീവനിക്രിയയുടെ ഉപഞ്ജാതാവ് സദ്ഗുരു ഹേമന്തശങ്കര ശിവരാത്രി ദിനത്തിൽ ഗുരുവായൂരിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു.

ഗുരുവായൂർ: നാല് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തോടെ ലോകത്തിലാദ്യമായി പരമ്പരാഗത യോഗ, തായ്‌ചി (Taichi), ചികുങ് (Chikung) എന്നിവ സമന്വയിപ്പിച്ച ‘മൃതസഞ്ജീവനിക്രിയ’യുടെ ഉപഞ്ജാതാവ് “സദ്ഗുരു ഭഗവാൻ ഹേമന്തശങ്കര” ശിവരാത്രി ദിനത്തിൽ ഗുരുവായൂർ തമ്പുരാൻ പടിയിലുള്ള ഹേമന്താശ്രമത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു.

- Advertisement - Guruvayoor image

കഴിഞ്ഞ നാൽപത് വർഷത്തെ നിരന്തരമായ താവോയിസ്റ്റ് ധ്യാനമുറയിലൂടെയും നിരീക്ഷണ ഗവേഷണ പരീക്ഷണങ്ങളിലൂടെയും സദ്ഗുരു ഹേമന്തശങ്കര ഉരുത്തിരിച്ചെടുത്ത സമാനതകളില്ലാത്തതാണ്  ‘മൃതസഞ്ജീവനിക്രിയ’. ആധുനിക ജീവിത സാഹചര്യങ്ങളിൽ ആരോഗ്യ പരിരക്ഷ എന്നത് ഒരു വലിയ ആശങ്കയാകുമ്പോൾ, ശാരീരികവും മാനസികവുമായ അസുഖങ്ങൾ ഏത് പ്രായത്തിലും നമ്മെ ബാധിക്കാം. മരുന്നുകളുടെ അമിതവും നിരന്തരവുമായ ഉപയോഗം പലപ്പോഴും ഒരാളെ വിട്ടുമാറാത്ത രോഗിയാക്കി മാറ്റുമ്പോൾ, കുട്ടികൾക്കും മുതിർന്നവർക്കും പിരിമുറുക്കം, ഉത്കണ്ഠ, അമിതവണ്ണം തുടങ്ങിയവയിൽനിന്നും മൃതസഞ്ജീവനിക്രിയ പരിശീലിക്കുന്നതിലൂടെ ശാരീരികവും മാനസികവും ആത്മീയവുമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനാകുന്നു.

ആയോധന കലകളിൽ നിന്ന് ആത്മീയതയുടെ ഉന്നതതലങ്ങളിൽ എത്തിയ വ്യക്തിത്വമാണ് സദ്ഗുരു ഭഗവാൻ ഹേമന്തശങ്കര. ഹിമാലയൻ അവധൂതനിൽ നിന്ന് ദീക്ഷ സ്വീകരിച്ച ഭഗവാൻ, ഇന്ത്യൻ യോഗ, താവോയിസ്റ്റ് ധ്യാനം, തായ്‌ചി, കരാട്ടെ തുടങ്ങിയവയിൽ 40 വർഷത്തെ ഗവേഷണം നടത്തിയിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ ചലന ധ്യാനമായ (Moving Meditation) ‘ഓം ശിവശക്തി മൂവിംഗ് മെഡിറ്റേഷൻ’ സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഗൃഹസ്ഥാശ്രമം യോഗസിദ്ധിക്ക് തടസ്സമല്ലെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്ന ഭഗവാൻ ശിവരാത്രി ദിനത്തിൽ ഗുരുവായൂരിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്കായി, ഭസ്മ ഫൗണ്ടേഷൻ (BHASMA FOUNDATION)തമ്പുരാൻപടി, കോട്ടപ്പടി പി.ഒ., ഗുരുവായൂർ, തൃശൂർ, കേരളം – 680505. +91 85905 67792, www.hemanthaashramam.com ബന്ധപ്പെടാവുന്നതാണ്.

img 20260202 wa00833445426253094429227

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts