the digital signature of the temple city

“വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും ജീവിതം സമർപ്പിച്ച മനുഷ്യൻ”; ഡോ. എ. അയ്യപ്പൻ അനുസ്മരണച്ചടങ്ങ് ഫെബ്രുവരി 5ന്

പാവറട്ടി: പ്രശസ്ത നരവംശശാസ്ത്രജ്ഞനും മുൻ കേരള സർവകലാശാല വൈസ് ചാൻസലറും പാവറട്ടി മരുതയൂർ ജി.യു.പി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ഡോ. എ. അയ്യപ്പൻ്റെ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണവും അനുമോദനവും സംഘടിപ്പിക്കുന്നു. വിദ്യാലയവും മാക്സ് ഡ്രീം ഫൗണ്ടേഷൻയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 5-ാം തീയതി രാവിലെ 10 മണിക്ക് പാവറട്ടി മരുതയൂർ ജി.യു.പി സ്കൂളിൽ ചടങ്ങുകൾ നടക്കും.

- Advertisement - Guruvayoor image

പരിപാടിയുടെ ഉദ്ഘാടനം പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻ്റോലിജോ നിർവഹിക്കും. മാക്സ് ഡ്രീം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷനാകുന്ന യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപിക മീന ജഗദീഷ് ആമുഖ പ്രഭാഷണം നടത്തും.

ഡോ. എ. അയ്യപ്പന്റെ ചിന്തകളും പഠനങ്ങളും പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച റാഫി നീലങ്കാവിലിനെയും പ്രശാന്ത് മാധവനെയും ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.അനുസ്മരണ സമ്മേളനത്തിൽ പാവറട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സരിത രാജീവ്, സബീഷ് മരുതയൂർ, സുരേഷ് അമ്പാടി തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും.

വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രചിന്തയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സമന്വയമായിരുന്ന ഡോ. എ. അയ്യപ്പന്റെ ജീവിതവും സംഭാവനകളും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന ഈ അനുസ്മരണ ചടങ്ങ് പാവറട്ടിയുടെ സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഒരു അവസരമാകുമെന്ന് സംഘാടകർ അറിയിച്ചു.

1000460015

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts