the digital signature of the temple city

പാചകവാതക വിലവർധനവ്: ഹോട്ടൽ മേഖലയെ തകർക്കുന്ന അന്യായ നടപടി ; കെ.എച്ച്.ആർ.എ.

വാണിജ്യ ഗ്യാസ് വിലയിലെ അനിയന്ത്രിത വർധനവ് ചെറുകിട–ഇടത്തരം ഹോട്ടലുകളെ അടച്ചുപൂട്ടലിന്റെ വക്കിലാക്കി; അന്യായ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കെ.എച്ച്.ആർ.എ. ഗുരുവായൂർ യൂണിറ്റിന്റെ ശക്തമായ മുന്നറിയിപ്പ്

- Advertisement - Guruvayoor image

ഗുരുവായൂർ: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ച സർക്കാർ നടപടി ഹോട്ടൽ മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) ഗുരുവായൂർ യൂണിറ്റ് ശക്തമായി ആരോപിച്ചു. സിലിണ്ടറിന് ഒറ്റയടിക്ക് 49 രൂപ വർധിപ്പിച്ച തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഈ അന്യായ വിലവർധനവ് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കെ.എച്ച്.ആർ.എ. ഗുരുവായൂർ യൂണിറ്റ് അടിയന്തര യോഗം ചേർന്നു.

കഴിഞ്ഞ മാസത്തിൽ തന്നെ 100 രൂപയ്ക്കും മേൽ പാചകവാതക വില ഉയർത്തിയ സാഹചര്യത്തിലാണ് വീണ്ടും വർധനവുണ്ടായിരിക്കുന്നത്. ഇത് ഹോട്ടൽ മേഖലയിൽ പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തുമെന്നും, ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലവർധനവിനൊപ്പം ഈ തീരുമാനം ചേർന്നാൽ ഹോട്ടൽ വ്യവസായം നിലനിൽപ്പിനായി പോരാടേണ്ട അവസ്ഥയിലേക്കെത്തുമെന്നും യോഗം വിലയിരുത്തി. വിലവർധനവ് നേരിട്ട് ഉപഭോക്താക്കളിലേക്കും ബാധകമാകുമെന്നും, ഇതിലൂടെ ഭക്ഷണവില വർധിപ്പിക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഹോട്ടൽ മേഖല ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനം നൽകുന്ന മേഖലയാണെന്നും, തുടർച്ചയായ വിലവർധനവുകൾ മൂലം ചെറുകിട ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി. അതിനാൽ സർക്കാർ ഉടൻ ഇടപെട്ട് അന്യായമായ പാചകവാതക വിലവർധനവ് പിൻവലിച്ച് ഹോട്ടൽ മേഖലയെ രക്ഷിക്കണമെന്ന് കെ.എച്ച്.ആർ.എ. ശക്തമായി ആവശ്യപ്പെട്ടു.

1000457049

ഗുരുവായൂർ യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷനായ യോഗം കെ.എച്ച്.ആർ.എ. ജില്ലാ വർക്കിങ് പ്രസിഡൻ്റും സുരക്ഷാ പദ്ധതി ജില്ലാ ചെയർമാനുമായ എൻ.കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സി. ബിജുലാൽ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ ജില്ലാ രക്ഷാധികാരി ജി.കെ. പ്രകാശ്, സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ, ട്രഷറർ എൻ.കെ. രാമകൃഷ്ണൻ, വനിതാ വിംഗ് സാരഥികളായ പ്രേമപ്രകാശ്, രോഷ്നി, ജി.ആർ. രുഗ്മിണി, നിഥിഷ എന്നിവരും, നേതാക്കളായ രാജേഷ് ഗോകുലം, സിജോ കണ്ടാണ്ണശ്ശേരി, അഷറഫ് എൻ.കെ., ചന്ദ്രബാബു, സിദ്ധിഖ്, മുബാറക്ക് സുൽത്താനിയ, ശ്രീജിത്ത് വിഷ്ണു, ഷാജഹാൻ സൗത്താൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts