ആനക്കൊമ്പൻ്റെ മേലങ്ങിരുകരമതിലായ് വെണ്ണയും പൊന്മുളന്ത-
ണ്ടൊന്നും ചേർത്തങ്ങിരിപ്പൂ ഗുരുപവനപുരേ ചന്ദനച്ചാർത്തിലുണ്ണി.
ആനക്കാതിൻ്റെയൊപ്പം പരിചൊടു തിരുമെയ്യാടിടുന്നെന്നു തോന്നും-
മട്ടിൽകാണുന്നു രൂപം, നറുചിരിമധുരം തൂകിയിന്നങ്ങു ഭംഗ്യാ
പീലിച്ചാർത്തുണ്ടു മൗലിക്കതിനുമുകളിലായ് നല്ല പൂമാലയോടും
ഫാലേ പൊൻഗോപി,കാതിൽ കനകകുസുമവും, കൈവളച്ചാർത്തുമായി
ചേലേറുംവന്യമാല്യം, തളകളു,മരയിൽ കാഞ്ചിയും ചാർത്തിമേവും-
ലീലാഗോപാലരൂപം ഹൃദികരുതിമുദാ കുമ്പിടുന്നൂ മുരാരേ!
( സ്രഗ്ദ്ധര )

