ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവ് ഭഗവതിയ്ക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കും.
ഭഗവതിയുടെ എഴുന്നള്ളിപ്പ് പ്രമാണിച്ച് അന്നേ ദിവസം രാവിലെ 11.30 മുതൽ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഉണ്ടാകും. ഭക്തർക്ക് ഭഗവതിക്ക് പറ വഴിപാട് നടത്താം. പറ നിരക്കുകൾ ചുവടെ ചേർക്കുന്നു.
നെൽപ്പറ 300രൂപ, അരിപ്പറ 600രൂപ, പൂപ്പറ 800 രൂപ, മലർപ്പറ 300 രൂപ, കുങ്കുമപ്പറ 2,700 രൂപ, അവിൽപ്പറ 700 രൂപ, മഞ്ഞൾപ്പറ 4,500 രൂപ
താലപ്പൊലി ദിവസം ഭക്തർക്ക് പറ വെക്കുന്നതിന് ദേവസ്വം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതായിരിക്കും.

